Tourism Destination Project

ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതി

ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ ഡെസ്റ്റിനേഷൻ അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ ആഗസ്റ്റ് 30നകം വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കുറഞ്ഞത് ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എങ്കിലും വികസിപ്പിക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രൊപ്പോസലിന്റെ ഡിപിആർ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്.

ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും 12 പദ്ധതികളാണ് ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതികൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് തൃശൂർ ജില്ലയിൽ നിന്നാണ്.ഇതുവരെ അപ്‌ലോഡ് ചെയ്ത പദ്ധതികളുടെ വിശദാംശങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട് .