അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിലാളികൾക്ക് ഓണത്തിന് ധനസഹായം
സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിൽ രഹിതരായ ചെത്തുതൊഴിലാളികൾക്കും വിൽപ്പന തൊഴിലാളികൾക്കും ഓണത്തിന് ധനസഹായം നൽകും. അടഞ്ഞുകിടക്കുന്ന ഷാപ്പുകളിലെ തൊഴിൽ രഹിതരായ 563 ചെത്തുതൊഴിലാളികൾക്ക് 2500 രൂപയും, 331 വിൽപ്പന തൊഴിലാളികൾക്ക് 2000 രൂപയുമാണ് നൽകുക. എക്സൈസും ബിവറേജസ് കോർപറേഷനും സംയുക്തമായാണ് തുക നൽകുന്നത്. ധനസഹായത്തിന് അർഹരായ തൊഴിലാളികളുടെ ആധികാരികത കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് ഉറപ്പുവരുത്തും