Important decisions taken in the meeting related to stray dog ​​control

1. നിലവിൽ തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്നു വരുന്ന എബിസി അടക്കമുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
2. നിലവിലുള്ള 20 എബിസി കേന്ദ്രങ്ങൾ പൂർണ തോതിൽ പ്രവർത്തന സജ്ജമാവും. നിർമാണം നടന്നു വരുന്ന 10 കേന്ദ്രങ്ങളുടെ നിർമാണം അടിയന്തിരമായി പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.
3. പുതുതായി എബിസി കേന്ദ്രങ്ങൾക്കായി കണ്ടെത്തിയ സ്ഥലങ്ങളിൽ എത്രയും വേഗം നിർമാണ പ്രവത്തനങ്ങൾ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
4. പുതുക്കിയ ABC ചട്ടങ്ങൾ അപ്രായോഗികവും നിലവിൽ നടന്നുവരുന്ന വന്ധ്യംകരണം അടക്കമുള്ള എബിസി പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നതും ആണെന്ന് യോഗം വിലയിരുത്തി.അപ്രായോഗികമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ചട്ടങ്ങൾ പുന പരിശോധിക്കുവാൻ കേന്ദ്രത്തോട് ആവശ്യപ്പെടുവാനും ആവശ്യമെങ്കിൽ ചട്ടങ്ങൾ റദ്ദാക്കുവാൻ സുപ്രീംകോടതിയെ സമീപിക്കുവാനും യോഗം തീരുമാനിച്ചു.

5. മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുള്ള 170 ഹോട്ട് സ്പോട്ടുകളിൽ പഞ്ചായത്തുകളുടെ സഹായത്തോടുകൂടി തെരുവ് നായ്ക്കളിൽ അടിയന്തിരമായി പേവിഷ പ്രതിരോധ വാക്‌സിനേഷൻ ആരംഭിക്കണമെന്നും യോഗം നിർദേശിച്ചു.
6. നിലവിൽ മൃഗക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളുടെയോ സംഘടനകളുടെയോ ഷെൽട്ടർ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി അവരെയും തെരുവ് നായ നിയന്ത്രണ പദ്ധതികളുമായി പങ്കാളികളാക്കാനും യോഗം തീരുമാനിച്ചു.