ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കി – കെ സ്മാർട്ട്
ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് നഗരസഭകളിൽ വിന്യസിച്ച് നാളെ ഒരു വർഷം തികയുകയാണ്. ആദ്യഘട്ടങ്ങളിലെ പ്രശ്നങ്ങൾ ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ തരണം ചെയ്ത്, രാജ്യത്തിന് മാതൃകയാകുന്ന നിലയിലുള്ള നേട്ടങ്ങളുമായാണ് കെ സ്മാർട്ട് മുന്നേറുന്നത്. ഈ വരുന്ന ഏപ്രിൽ മുതൽ കെ സ്മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി നാളെ മുതൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ കെ സ്മാർട്ടിന്റെ പൈലറ്റ് റൺ നടക്കും. ഇവിടങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
സിവിൽ രജിസ്ട്രേഷൻ, പ്രോപ്പർട്ടി ടാക്സ്, റൂൾ എഞ്ചിനോട് കൂടിയ ബിൽഡിംഗ് പെർമ്മിറ്റ്, പബ്ലിക് ഗ്രീവൻസ്, മീറ്റിംഗ് മാനേജ്മ്റ്, ബിസിനസ് ഫെസിലിറ്റേഷൻ, വാടക/പാട്ടം, പ്രൊഫഷണൽ ടാക്സ്, പാരാമെഡിക്കൽ ട്യൂട്ടോറിയൽ രജിസ്ട്രേഷൻ, പെറ്റ് ലൈസൻസ്, പ്ലാൻ ഡെവലപ്മെന്റ്, സേവന പെൻഷൻ, ഡിജിറ്റൽ ഫയൽ മാനേജ്മെന്റ്, കോൺഫിഗറേഷൻ മൌഡ്യൂൾ, നോ യുവർ ലാൻഡ്, മൊബൈൽ ആപ്പ് എന്നീ സൌകര്യങ്ങളോടെയാകും കെ സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിൽ വിന്യസിക്കുന്നത്. പഞ്ചായത്തുകളിൽ കൂടി കെ സ്മാർട്ട് വിന്യസിക്കുന്നതോടെ ഇ ഗവേണൻസിൽ വിപ്ലവകരമായ കുതിപ്പാകും കേരളം നടത്തുന്നത്. സേവന വിതരണത്തിൽ മാത്രമല്ല, ഈസ് ഓഫ് ഡുയിംഗ് ബിസിനസ് രംഗത്തുൾപ്പെടെ വൻ കുതിപ്പാകും ഇത് സൃഷ്ടിക്കുക. ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ ഐഎൽജിഎംഎസ് സംവിധാനമുള്ളതിനാൽ കെ സ്മാർട്ടിലേക്കുള്ള മാറ്റം എളുപ്പമാകും. പൊതുജനങ്ങൾക്ക് ഏളുപ്പത്തിൽ സേവനം നൽകുക എന്നതിനൊപ്പം, ജീവനക്കാരുടെ ജോലിഭാരം വൻതോതിൽ കുറയ്കാകാനും കെ സ്മാർട്ടിന് കഴിയും. കെ സ്മാർട്ടിനെ പഞ്ചായത്തുകളിലേക്കും വിന്യസിക്കാൻ സജ്ജമാക്കിയ ഇൻഫർമേഷൻ കേരളാ മിഷനിലെ സാങ്കേതിക വിദഗ്ധരെയും ജീവനക്കാരെയും അഭിനന്ദിക്കുന്നു. പൈലറ്റ് റണ്ണിനായി തെരഞ്ഞെടുക്കപ്പെട്ട കരകുളം ഗ്രാമപഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നു. നാളെ നേരിട്ട് ഈ മൂന്ന് സ്ഥാപനങ്ങളിലും മന്ത്രി സന്ദർശനം നടത്തുന്നുമുണ്ട്.
കേരളം സ്മാർട്ടായ ഒരു വർഷം
2024 ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ നഗരസഭകളിൽ വിന്യസിച്ച കെ സ്മാർട്ടിലൂടെ നഗരസഭകളിൽ ഇന്നലെ വൈകിട്ട് 5 മണി വരെ 27.7 ലക്ഷം ഫയലുകളാണ് പ്രോസസ് ചെയ്തത്. ഇതിൽ 22.8 ലക്ഷം ഫയലുകളും തീർപ്പാക്കിയിട്ടുണ്ട്. 82.31 ശതമാനം ഫയലുകളാണ് തീർപ്പാക്കിയത്. ഓരോ ഓഫീസിലെയും ജില്ലയിലെയും ഓരോ വിഭാഗം ഫയലുകളും തിരിച്ച് പരിഹരിച്ചതിന്റെ സ്ഥിതി പൊതുജനങ്ങൾക്ക് അറിയാൻ സൌകര്യമുണ്ട്. ഒപ്പം, ഫയൽ തീർപ്പാക്കലിൽ മുൻ ആഴ്ചയുമായുള്ള താരതമ്യവും കെ സ്മാർട്ട് ഡാഷ്ബോർഡിലൂടെ അറിയാൻ കഴിയും. ജോലി സമയത്തിന് ശേഷവും അവധി ദിവസത്തിലും ഉൾപ്പെടെ നഗരസഭകളിൽ നിന്ന് സേവനം ലഭ്യമാകുന്നുവെന്ന സവിശേഷമായ പ്രത്യേകത പങ്കുവെക്കാൻ സന്തോഷമുണ്ട്. കെ സ്മാർട്ടിലൂടെ പൊതുജനങ്ങൾക്ക് മികച്ച സേവനമൊരുക്കിയ നഗരസഭാ ജീവനക്കാരെ അഭിനന്ദിക്കുന്നു.
കെ സ്മാർട്ടിലൂടെ കൈവരിച്ച പ്രധാന നേട്ടങ്ങൾ ചുവടെ ചേർക്കുന്നു.
– അവധി ദിവസങ്ങളിൽ ജീവനക്കാർ തീർപ്പാക്കിയത് 1.5 ലക്ഷം ഫയലുകൾ
– ഓഫീസ് സമയം കഴിഞ്ഞ ശേഷം തീർപ്പാക്കിയത് 7.25 ലക്ഷം ഫയലുകൾ
– ഏറ്റവും വേഗത്തിലുള്ള സർട്ടിഫിക്കറ്റുകൾ
ജനന സർട്ടിഫിക്കറ്റ്– 6.45 മിനുട്ട്- ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി
മരണ സർട്ടിഫിക്കറ്റ്- 8.54 മിനുട്ട്- തിരുവനന്തപുരം കോർപറേഷൻ
വിവാഹ സർട്ടിഫിക്കറ്റ്- 23.56 മിനുട്ട്- ഗുരുവായൂർ മുൻസിപ്പാലിറ്റി
– അപേക്ഷ ലഭിച്ച് 1 മണിക്കൂറിനുള്ളിൽ സേവനം നൽകിയത് 5 ലക്ഷത്തോളം ഫയലുകൾ
– കെ സ്മാർട്ട് മുഖേന നഗരസഭകളിലേക്ക് ഈ വർഷം ലഭിച്ച തുക 1759 കോടി
– ഇ പോസ് മെഷീൻ ഉപയോഗിക്കുക വഴി എഴുതി നൽകുന്ന റസീപ്റ്റ് സംവിധാനം ഇല്ലാതായി.
– വിവാഹ രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കി. വീഡിയോ കെ വൈ സി വഴി നടന്ന വിവാഹ രജിസ്ട്രേഷൻ 15,487. വരനും വധുവും വിദേശത്ത് ഒരേ രാജ്യത്തും വെവ്വേറെ രാജ്യത്തുള്ളതും, ഒരാൾ വിദേശത്തും ഒരാൾ നാട്ടിലുള്ളതുമായ വിവാഹങ്ങൾ ഇങ്ങനെ രജിസ്റ്റർ ചെയ്യാനായി. രാജ്യത്ത് മറ്റെങ്ങും ഇത്തരത്തിലുള്ള സംവിധാനമില്ല
– എല്ലാ തരം അപേക്ഷകളും അപേക്ഷിക്കുന്ന സമയത്ത് തന്നെ അപേക്ഷകന് ആവശ്യമായ രേഖകൾ എന്തെല്ലാം എന്ന് സോഫ്റ്റ് വെയർ തന്നെ വിവരം നൽകുന്നതിനാൽ കൃത്യമായ വിവരങ്ങൾ ഉൾകൊള്ളിച്ച് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നു. വിവിധ മൊഡ്യൂളുകൾ തമ്മിൽ ഇന്റഗ്രേറ്റ് ചെയ്തതിനാൽ അപേക്ഷകനും ജീവനക്കാർക്കും ജോലി എളുപ്പമാകുന്നു. ഉദാഹരണത്തിന് കെട്ടിടനികുതി കുടിശിക ഉള്ളവർക്ക് അത് അടച്ച ശേഷമേ ലൈസൻസ് അപേക്ഷ സമർപ്പിക്കാനാവൂ. ലൈസൻസിന് അപേക്ഷിക്കുമ്പോൾ തന്നെ ടാക്സ് അടയ്ക്കാനുള്ള സൌകര്യവുമുണ്ട്.
– അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ തന്നെ, കെട്ടിട നിര്‍മ്മാണത്തിനായുള്ള അനുമതി ലഭ്യമാവും വിധമുള്ള Self Certified Buiding Permit- സംവിധാനം (Low risk category കെട്ടിടങ്ങള്‍ക്ക്).
– നിർമ്മിക്കുന്ന കെട്ടിടത്തിനു ബാധകമാവുന്ന മുഴുവന്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും, കെട്ടിടത്തിന്റെ Concept Design stage സമയത്ത് തന്നെ ലഭ്യമാക്കുന്ന Design With Rule Compliance. ഇതുവഴി പൂർണമായി നിയമാനുസൃതം നിർമ്മാണം നടത്താനാവും. പ്ലാനുകള്‍ നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അപേക്ഷകന് പരിശോധിക്കാന്‍ Scrutinize Your Building plans മോഡ്യൂള്‍.
– GIS ഉൾപ്പെടെ ഉഫയോഗിച്ച് കെട്ടിട നിർമ്മാണം ആസൂത്രണം ചെയ്യാം. കെട്ടിട നിര്‍മ്മാണ സ്ഥലത്തിനു ബാധകമായേക്കാവുന്ന നിയന്ത്രണങ്ങളും നിശ്ചിത സ്ഥലത്തെ നിയമങ്ങളും അറിയാൻ Know your land, വിവിധ നിയന്ത്രണങ്ങളുടെ മാപ്പുകള്‍ ലളിതമായി പരിശോധിക്കുവാന്‍ “K Map.” സംവിധാനം തുടങ്ങിയവ രാജ്യത്ത് തന്നെ ആദ്യമാണ്.
– അനുവദിക്കപ്പെടുന്ന കെട്ടിട നിര്‍മ്മാണ അനുമതി വിശദാംശങ്ങള്‍, പൊതു ജനങ്ങള്‍ക്ക് പരിശോധിക്കാനാകുന്ന Issued Permit Map സുതാര്യതയുടെ പുത്തൻ ഉദാഹരണമാണ്.
– പൂര്‍ണ്ണമായും കടലാസ് രഹിതമായ പ്രവര്‍ത്തന ഘട്ടങ്ങള്‍. സുതാര്യവും ലളിതവുമായ നടപടി ക്രമങ്ങള്‍. നിയമാനുസൃതമായി തയ്യാര്‍ ചെയ്യപ്പെട്ടിട്ടുള്ള അപേക്ഷകള്‍ മാത്രമേ നിര്‍മ്മാണ അനുമതിക്കായി സമര്‍പ്പിക്കാന്‍ സാധ്യമാവുകയുള്ളു എന്നതിനാല്‍ തുടര്‍ ഫീല്‍ഡ് പരിശോധനകള്‍ ലഘൂകരിക്കപ്പെടുകയും അനുമതി പ്രക്രിയ അതിവേഗം പൂര്‍ത്തിയാക്കുവാന്‍ കഴിയുകയും ചെയ്യുന്നു.
– വ്യാപാര- വാണിജ്യ ലൈസൻസ് പുതുക്കൽ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ഫീസടച്ച് സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം. പുതിയ ലൈസൻസിന് അപേക്ഷിക്കുന്ന സമയത്ത് തന്നെ അപേക്ഷകന് ആവശ്യമായ രേഖകൾ എന്തെല്ലാം എന്ന് അറിയുന്നതിന് കഴിയുന്നു.കെട്ടിടനികുതി കുടിശിക ഉള്ള സാഹചര്യത്തിൽ ആയതു അടവാക്കിയ ശേഷം മാത്രം ലൈസൻസ് അപേക്ഷ സമർപ്പിക്കുന്നതിനു അനുവദിക്കുന്നു. പ്രോപ്പർട്ടി ടാക്സ് മോഡ്യൂളുമായി ഇന്റഗ്രേഷൻ ഉള്ളതിനാൽ ലൈസൻസ് ഇരട്ടിപ്പ് ഒഴിവാകുന്നു.