Ayyangali Urban Employment Guarantee Scheme- 30 crore sanctioned

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി- 30 കോടി അനുവദിച്ചു

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് വിതരണം ചെയ്യാനായി 30 കോടി രൂപ കൂടി അനുവദിച്ചു. നഗരസഭകൾ വഴി തുക ഉടൻ തന്നെ തൊഴിലാളികൾക്ക് വിതരണം ചെയ്യും. ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ പദ്ധതിക്കായി ആകെ അനുവദിച്ചത് 62.94 കോടി രൂപയാണ്. ഏപ്രിൽ മുതൽ ജൂലൈ 15 വരെ 4 ലക്ഷം തൊഴിൽദിനങ്ങളാണ് സൃഷ്ടിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 26.69 ലക്ഷം തൊഴിൽദിനങ്ങൾ പദ്ധതി വഴി ലഭ്യമാക്കിയിരുന്നു. രാജ്യത്തിന് മാതൃകയാകുന്ന രീതിയിലാണ് പദ്ധതി പുരോഗമിക്കുന്നത് . അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയാണ് 2023-24 ബജറ്റിൽ നീക്കിവെച്ചത്, ഇത് ഈ വർഷത്തെ ബജറ്റിൽ 165 കോടിയായി വർധിപ്പിച്ചു. രാജ്യത്ത് ആദ്യമായി നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. കൂടുതൽ മികവാർന്ന നിലയിൽ പദ്ധതി നടപ്പിലാക്കും.