മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും സംഭാവന നൽകാൻ യഥേഷ്ടാനുമതി നൽകി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അവരുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാവുന്നതാണ്. പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സ്വമേധയാ അവശ്യവസ്തുക്കൾ ശേഖരിക്കാൻ രംഗത്തെത്തിയത് സ്വാഗതാർഹമാണ്. എങ്കിലും ജില്ലാ ഭരണകൂടവുമായി ആലോചിച്ച് ആവശ്യാനുസരണം മാത്രമേ സാധനങ്ങൾ ശേഖരിക്കാവൂ എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. മഴക്കെടുതിയെ ഒറ്റക്കെട്ടായി നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഊർജിതമായ ഇടപെടൽ തുടരണമെന്നും നിർദേശിച്ചു