Permanent Adalat - Citizen Assistant in local bodies

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിരം അദാലത്ത് സമിതികൾ രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയിൽ നിന്നും സമയബന്ധിതമായി ലഭിക്കേണ്ട കെട്ടിട നിർമ്മാണ അനുമതി, കംപ്ലീഷൻ, ക്രമവൽക്കരണം, കെട്ടിട നമ്പറിങ്ങ്, വാണിജ്യ വ്യവസായ ലൈസൻസുകൾ, ജനന മരണ വിവാഹ രജിസ്ട്രേഷൻ എന്നീ വിഷയങ്ങളിലുള്ള പരാതികൾ ആദ്യഘട്ടത്തിൽ സ്വീകരിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുമ്പാകെ നൽകുന്ന അപേക്ഷയിൽ നിശ്ചിത സമയത്തിനകം നിയമാനുസൃതമായി തീർപ്പു ലഭിക്കാത്ത പക്ഷം പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള സംവിധാനമാണ് സിറ്റിസൺ അസിസ്റ്റൻറ്. പരാതികൾ നൽകുന്നതിനായി http://adalath.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. നടപടി ക്രമങ്ങൾ ഓൺലൈനായി നടക്കും.

ഉപജില്ല, ജില്ലാ, സംസ്ഥാന തലങ്ങളിൽ സ്ഥിരം അദാലത്ത് സമിതികൾ രൂപീകരിച്ചു. തൃശ്ശൂർ ജില്ലയിൽ ആറ് ഉപജില്ല സമിതികളാണ് നിലവിൽ വന്നത്. സമിതിയുടെ കൺവീനർ തദ്ദേശസ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർമാരാണ്. അംഗങ്ങളായി ഓരോ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റൻറ് ടൗൺ പ്ലാനറും ഉൾപ്പെടുന്നു. സമിതികൾ ഓരോ പത്ത് ദിവസം കൂടുമ്പോഴും യോഗം ചേരും. യോഗങ്ങൾ സിവിൽ സ്റ്റേഷനിലുള്ള തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടറുടെ കാര്യാലയത്തിൽ ചേരും. അടുത്ത അദാലത്ത് മെയ് 30ന് നടക്കും.