സംസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അത്തരം പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. തനത് പ്ലാൻ ഫണ്ടിൽ നിന്നും തുക വിനിയോഗിക്കാം.
1) കുടിവെള്ള വിതരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിക്കാവുന്നതാണ്.
2) കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ മാത്രമാണ് കുടിവെള്ള വിതരണം നടത്തേണ്ടത്. റവന്യു വകപ്പ് മറ്റ് ഏജൻസികൾ കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം കുടിവെള്ളവിതരണം നടത്തേണ്ടതില്ല.
3) ഏതൊക്കെ പ്രദേശങ്ങളിൽ ഏതൊക്കെ കാലത്തേക്ക് കുടിവെള്ള വിതരണം നടത്തണമെന്നത് ഗ്രാമപഞ്ചായത്ത്/നഗരസഭ/മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനമെടുക്കേണ്ടതാണ്.
4) വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.
5) കുടിവെള്ളവിതരണം നടത്തുന്ന ടാങ്കറുകളിൽ/വാഹനങ്ങളിൽ GPS ഘടിപ്പിച്ചിരിക്കേണ്ടതും ആയതിന്റെ ലോഗ് ലഭ്യമാക്കി ഫയലിൽ സൂക്ഷിക്കേണ്ടതുമാണ്.
6) ദുരന്തനിവാരണ വകുപ്പ് മുഖേനയും അതല്ലാതെയും സ്ഥാപിച്ചിട്ടുളള വാട്ടർ കിയോസ്സുകൾ വഴിയും GPS ടാങ്കറുകൾ / വാഹനങ്ങൾ മുഖേനയും കുടിവെള്ളം എത്തിച്ച് വിതരണം നടത്താവുന്നതാണ്.
7) വാഹനങ്ങളിൽ GPS ഘടിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പിന്തുണ വേണ്ടി വരുന്ന സാഹചര്യങ്ങളിൽ ആയത് ജില്ലാ ജോയിന്റ് ഡയറക്ടർ ലഭ്യമാക്കേണ്ടതാണ്. GPS ടാക്കിംഗ് അടിസ്ഥാനമാക്കിയുള്ള മോണിട്ടറിംഗ് ജില്ലാ ജോയിന്റ് ഡയറക്ടർ നടത്തേണ്ടതാണ്.
3) കടിവെള്ള വിതവാണത്തിന്റെ തുക നൽകുന്നതിനു മുമ്പ് GPS ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ക്രോസ്ചെക്ക് ചെയ്യേണ്ടതും കുടിവെള്ളം വിതരണം നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
9) TYMI Qo കാരയക്ഷമവൂമായി പരാതികൾക്കിടയില്ലാതെ കുടിവെള്ള വിതരണം നടക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർമാർ ഉറപ്പുവരുത്തേണ്ടതാണ്. ഇതിനാവശ്യമായ റിപ്പോർട്ടുകൾ നിശ്ചിത ഇടവേളകളിൽ ജില്ലാ ജോയിന്റ് ഡയറക്ടർമാർക്ക് ആവശ്യപ്പെടാവുന്നതും രദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ആയത് കൃത്യമായി നൽകേണ്ടതുമാണ്.
10) കുടിവെള്ളവിതരണം സുതാര്യവും കാര്യക്ഷമവുമായി നടക്കുന്നുണ്ട് എന്ന് പ്രിൻസിപ്പൽ ഡയറക്ടർ മോണിട്ടറിംഗ് നടത്തേണ്ടതും ഉചിതമായ നിർദ്ദേശങ്ങൾ അതാത് സമയത്ത് നൽകേണ്ടതുമാണ്.