യുവാക്കൾക്ക് തൊഴിൽ തേടുന്നതിനും സംരംഭങ്ങൾ തുടങ്ങുന്നതിനും വഴികാട്ടുന്ന തൊഴിൽ സഭയ്ക്ക് കണ്ണൂർ പിണറായിയിൽ തുടക്കമായി. പ്രാദേശിക സംരംഭകത്വം വർധിപ്പിച്ച്, തൊഴിൽ സാധ്യകൾ കൂട്ടി, വരുമാനം വർദ്ധിപ്പിക്കാനുള്ള ബദൽ ഇടപെടലാണ് തൊഴിൽസഭകൾ. കെ ഡിസ്കിന്റെ നേതൃത്വത്തിൽ നടന്ന കൗൺസിലിംഗിൽ 29 തൊഴിൽ അന്വേഷകർ ആദ്യഘട്ട തൊഴിൽ അഭിമുഖത്തിൽ പങ്കെടുത്തു. 9 തൊഴിൽദായകരാണ് കൗൺസിലിംഗിനായി എത്തിയത്. 3 ഗ്രൂപ്പുകളായി തിരിഞ്ഞ് തൊഴിൽ സാധ്യതകളെയും സംരംഭങ്ങളെയും കുറിച്ച് തൊഴിൽ സഭാ അംഗങ്ങൾ ചർച്ച ചെയ്തു. ഒരേ അഭിരുചിയുള്ളവർ ചേർന്ന് തൊഴിൽ ക്ലബ്ബുകളും രൂപീകരിച്ചു.
തൊഴിൽ സഭകളെ കുറിച്ച് കൂടുതൽ അറിയാം: https://kerala.gov.in/articledetail/Mzg2NjM5Mzc2LjY0/0