സെപ്റ്റംബര്‍ 15 എല്ലാ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലും തൊഴില്‍ സഭകള്‍
തൊഴിലും സംരംഭവും ഒരുക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘തൊഴില്‍ സഭ’ സെപ്റ്റംബര്‍ 15 മുതല്‍. തൊഴിലിലേക്കും സംരംഭങ്ങളിലേക്കും യുവതയ്ക്ക് വഴികാട്ടുകയാണ് തൊഴില്‍ സഭകളുടെ ലക്ഷ്യം.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജനകീയ സംവിധാനമാണ് തൊഴില്‍സഭ. തൊഴിലന്വേഷകരെ തിരിച്ചറിയുകയും, അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലുകളിലേക്ക് തൊഴിലന്വേഷകരെ നയിക്കുകയുമാണ് തൊഴിൽസഭകൾ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പിനൊപ്പം വിവിധ വകുപ്പുകളും തൊഴില്‍ സഭാ സംഘാടനത്തില്‍ സഹകരിക്കുന്നു. പ്രാദേശിക സംരംഭങ്ങളും തൊഴിൽ സാധ്യതകളും കണ്ടെത്തിക്കൊണ്ട് തൊഴിലന്വേഷകരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും നൈപുണ്യ വികസനത്തിലൂടെ തൊഴിലിന് കൂടുതൽ അനുയോജ്യമാക്കുകയും ചെയ്യുകയാണ് തൊഴിൽസഭകൾ ചെയ്യുന്നത്. ഇതിലൂടെ പ്രാദേശിക തൊഴിൽ കൂട്ടങ്ങൾ സംഘടിപ്പിക്കപ്പെടുകയാണ് ലക്ഷ്യം.
തൊഴില്‍ സഭ-ലോഗോ പ്രകാശനം ചെയ്തു