സംസ്ഥാന മന്ത്രിസഭ ഒന്നാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മെഗാ എക്സിബിഷനും ഏപ്രിൽ രണ്ട് മുതൽ
സംസ്ഥാന മന്ത്രിസഭ ഒന്നാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മെഗാ എക്സിബിഷനും ഏപ്രിൽ രണ്ട് മുതൽ രണ്ടാഴ്ച കണ്ണൂരിൽ നടത്തുന്നതിന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു. കണ്ണൂർ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. സർക്കാറിന്റെ ഒന്നാം വാർഷികം ദിനാചരണ പരിപാടി എന്ന നിലയിലല്ല ഉദ്ദേശിക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സമയബന്ധിതമായി നടപ്പിലാക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടക സമിതി മുഖ്യരക്ഷാധികാരിയും ജില്ലയിലെ എംപിമാർ എംഎൽഎമാർ, കണ്ണൂർ കോർപറേഷൻ മേയർ എന്നിവർ രക്ഷാധികാരികളുമാണ്. ഭാരവാഹികൾ: ജനറൽ കൺവീനർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ. വൈസ് ചെയർമാൻമാർ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ജോ. കൺവീനർമാർ ബിനോയ് കുര്യൻ (വൈസ് പ്രസിഡണ്ട് -ജില്ലാ പഞ്ചായത്ത്), കെ ഷബീന ടീച്ചർ (ഡെപ്യൂട്ടി മേയർ, കണ്ണൂർ കോർപ്പറേഷൻ), ഇ വി സുഗതൻ (മേഖല ഡെപ്യൂട്ടി ഡയറക്ടർ, പിആർഡി), സി ജെ കുട്ടപ്പൻ (ചെയർമാൻ, ഫോക്ലോർ അക്കാദമി), ഡോ. കെ എച്ച് സുബ്രഹ്മണ്യൻ (ചെയർമാൻ, ക്ഷേത്രകലാ അക്കാദമി), സി എച്ച് സുരേന്ദ്രൻ നമ്പ്യാർ (ചെയർമാൻ, പൂരക്കളി അക്കാദമി).സബ്കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ-പ്രോഗ്രാം: എം ശ്രീധരൻ (പ്രസിഡണ്ട്, പഞ്ചായത്ത് അസോസിയേഷൻ), ടി ജെ അരുൺ (ജോ. ഡയറക്ടർ, എൽഎസ്ജിഡി), സ്റ്റാളുകൾ: ബിനോയ് കുര്യൻ (വൈസ് പ്രസി. ജില്ലാ പഞ്ചായത്ത്), ടി ഒ ഗംഗാധരൻ, (ജനറൽ മാനേജർ വ്യവസായ കേന്ദ്രം), ഫുഡ് കോർട്ട്: സുരേഷ് ബാബു എളയാവൂർ (സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ, കണ്ണൂർ കോർപ്പറേഷൻ), ഡോ എം സുർജിത് (കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ), പബ്ലിസിറ്റി: പി പി ഷാജിർ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കല്ല്യാശ്ശേരി), പി പി വിനീഷ്. (അസി. എഡിറ്റർ പി ആർ ഡി), വളണ്ടിയർ: സി പി മുരളി (ചെയർമാൻ, സിഡ്കോ), പ്രസീത (പ്രോഗ്രാം ഓഫീസർ, യുവജനക്ഷേമം), കലാ-സാംസ്കാരികം: രത്നകുമാരി (ചെയർപേഴ്സൻ, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത്), എ വി അജയകുമാർ (വൈസ് ചെയർമാൻ ഫോക് ലോർ), ക്രമസമാധാനം: ആർ ഇളങ്കോ (സിറ്റി പൊലീസ് കമ്മീഷണർ), കെ കെ ദിവാകരൻ (എഡിഎം)