If you throw away the garbage, the handle will fall off

ബോധവൽക്കരണം കൊണ്ട് ബോധം വരാത്തവർക്ക് എതിരെ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനിമുതൽ പിഴ ഉൾപ്പെടെയുള്ള നടപടികൽ സ്വികരിക്കും. 2024 മാർച്ച് 31നകം കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുകയും
സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ എല്ലാ സമയവും മാലിന്യ മുക്തമാക്കി സൂക്ഷിക്കുകയും ചെയ്യും.

സംസ്ഥാനത്ത് ആദ്യമായി ഒരുക്കുന്ന ജില്ലാതല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ ഇനി ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2.26 കോടി ചെലവഴിച്ചാണ് കെട്ടിട നിർമ്മിച്ചിരിക്കുന്നത്.
8870 ചതുരശ്ര അടി വലുപ്പത്തിൽ ഒരുക്കിയ കെട്ടിടത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എം സി എഫ് കളിൽ ശേഖരിച്ച അജൈവമാലിന്യങ്ങൾ പുന: ചംക്രമണ സാധ്യതയുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റാൻ കഴിയും. ഇതുവഴി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുകയും ഹരിത കർമ്മ സേനയ്ക്ക് വരുമാനം ഉണ്ടാക്കുവാനും സാധിക്കും. ഷ്രെഡ്ഡിംഗ് മെഷീൻ, ബെയിലിംഗ് മെഷീൻ,ഡസ്റ്റ് റിമൂവർ, കൺവെയർ ബെൽറ്റ്, ഫോർക്ക് ലിഫ്റ്റ്, വെയിംഗ് മെഷീൻതുടങ്ങിയ ഉപകരണങ്ങളാണ് റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിൽ ഒരുക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ 85 സെന്റിൽ 50 സെന്റ് സ്ഥലത്തിലാണ് റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ പ്രവർത്തിക്കുന്നത്. ബാക്കിയുള്ള സ്ഥലത്ത് പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് നിർമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെ ഭാഗമായി ചില്ലു മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുന്നതിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.