'Shanthiram' public crematorium inaugurated

‘ശാന്തിതീരം’ പൊതുശ്മശാനം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം നഗരസഭ കഴക്കൂട്ടം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ‘ശാന്തിതീരം’ ഗ്യാസ് ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തിരുവനന്തപുരം കോർപറേഷൻ മികവിന്റ പാതയിലാണ്. നിരവധി അന്തർദേശിയ പുരസ്‌കാരങ്ങൾ തിരുവനന്തപുരം നഗരത്തിന് കിട്ടിയിട്ടുണ്ട്. മാലിന്യ വിമുക്തമായ ഒരു നഗരം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കോർപറേഷൻ. ശ്മശാനവും ഇതിന്റെ ഭാഗമാണ്. 4500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടത്തില്‍ ഗ്യാസ് ഉപയോഗിച്ച് ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം ഉണ്ട്. കൂടാതെ മെക്കാനിക്കല്‍ റൂം, ഓഫീസ് റൂം, ഗ്യാസ് റൂം, ടോയ്‌ലറ്റ്, പൂന്തോട്ടം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.