തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും വ്യാപാര-വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ലൈസൻസ് പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. സിനിമാ തിയറ്ററുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് തീരുമാനം ബാധകമാണ്. പ്രളയവും കോവിഡും ഉള്‍പ്പെടെ സൃഷ്ടിച്ച പ്രതിസന്ധികള്‍ പരിഗണിച്ചാണ് തീരുമാനം. 2018 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ യഥാസമയം ലൈസൻസ് പുതുക്കാൻ കഴിയാത്തവര്‍ക്ക് പിഴ ഒഴിവാക്കി, ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധിയും ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.