Garbage-free New Kerala - Cleanliness Conclave

മാലിന്യമുക്തം നവകേരളം- വൃത്തി കോൺക്ലേവ്

മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കാനുള്ള സർക്കാരിന്റെ ശ്രമം ഏറ്റവും നിർണായക ഘട്ടത്തിലാണ് എത്തിനിൽക്കുന്നത്. കേരളത്തിലെ 19,489 പഞ്ചായത്ത്/നഗരസഭാ വാർഡുകളിൽ 19093 ഉം, 1034 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ 1027 ഉം  ശുചിത്വമികവിലേക്ക് എത്തിയതായി ഇതിനകം പ്രഖ്യാപിച്ചു. 939 ഗ്രാമപഞ്ചായത്തുകൾ, 83 മുൻസിപ്പാലിറ്റികൾ, അഞ്ച് കോർപറേഷനുകൾ എന്നിവയാണ് ഇതുവരെ ശുചിത്വ മികവിലേക്ക് എത്തിയതായി പ്രഖ്യാപിച്ചത്. സർക്കാർ നിശ്ചയിച്ച 13 മാനദണ്ഡങ്ങളിൽ ഓരോന്നിലും 80% പുരോഗതി കൈവരിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് ഇതിന് യോഗ്യത നേടുന്നത്. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പുരോഗതിയും വിവിധ മേഖലയിലുള്ളവർ അടങ്ങുന്ന വിദഗ്ദ്ധ സമിതി പരിശോധിച്ച് മാർക്കിട്ടാണ്, ശുചിത്വമികവിലെത്തി എന്ന് ഉറപ്പാക്കിയത്.  ജില്ലകൾ ശുചിത്വമികവിലേക്ക് എത്തിയതായി പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. 

88,27,270 വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഹരിതകർമ്മ സേന മാർച്ച് മാസത്തിൽ എത്തി അജൈവ മാലിന്യം ശേഖരിച്ചത്. ഹരിത മിത്രം ആപ്പ് ഉപയോഗിക്കാത്ത 15 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒഴികെയുള്ളവരുടെ കണക്കാണിത്. വാതിൽപ്പടി ശേഖരണത്തിന്റെ കണക്ക് എടുത്താൽ ഹരിതമിത്രം ആപ്പിലെ കണക്കനുസരിച്ച് 98.5%മാണ്.

ജനകീയാസൂത്രണം, സമ്പൂർണ സാക്ഷരത യജ്ഞം ഇവയ്ക്ക് ശേഷം ഏറ്റവും ജനകീയമായി നടന്ന ക്യാമ്പയിനാണ് മാലിന്യമുക്തം നവകേരളവുമായി ബന്ധപ്പെട്ട് കേരളം നടത്തിയത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏറ്റെടുത്ത ക്യാംപയിനാണ് അവസാനഘട്ടത്തിലേക്ക് കടക്കുന്നത്.  കേരളത്തിന് പുറത്ത് ഇൻഡോർ പോലുള്ള ചില മാതൃകകൾ എല്ലാവരും ചൂണ്ടിക്കാട്ടാറുണ്ട്. ഇൻഡോർ ഒരു മികച്ച മാതൃകയാണ്, പക്ഷേ ഒരൊറ്റ നഗരത്തിന്റെ മാത്രം വിജയഗാഥയാണ് അത്. ഇൻഡോറിന് ചുറ്റുമുള്ള സ്ഥലങ്ങളൊന്നും ആ നേട്ടം കൈവരിച്ചിട്ടില്ല. ഇൻഡോർ ഉൾപ്പെടുന്ന മധ്യപ്രദേശിനും ആ നേട്ടം കൈവരിക്കാനായിട്ടില്ല. ഇവിടെ രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനത്തിനാകെ ഈ നേട്ടം കൈവരിക്കാൻ കഴിയുന്നുവെന്നതാണ് എടുത്തുപറയേണ്ടത്.

കേരളത്തിലെ വികേന്ദ്രീകൃതമായ മാലിന്യ ശേഖരണ സംവിധാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന് സ്ത്രീശാക്തീകരണമാണ്. മാലിന്യസംസ്കരണ രംഗത്ത് ലോകത്ത് എവിടെയും ഹരിതകർമ്മസേന പോലെയൊരു സംഘടിതമായ സംവിധാനമില്ല. സർക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പൂർണപിന്തുണയോടെയുള്ള സംരംഭങ്ങളാണ് ഹരിതകർമ്മസേനാ കൺസോർഷ്യങ്ങൾ. യൂസർഫീയും, മാലിന്യം കൈമാറിയുള്ള വരുമാനവുമെല്ലാം കൃത്യമായി ഈ കൺസോർഷ്യം കൈകാര്യം ചെയ്യുന്നു. ഹരിതർമ്മ 37134 ഹരിതകർമ്മസേനാംഗങ്ങളിൽ 35,200ഉം കുടുംബശ്രീയുടെ ഭാഗമാണ്. ഈ വനിതകൾക്ക് മികച്ച വേതനം ഉറപ്പാക്കാൻ കഴിയുന്നു. ഹരിതകർമ്മ സേനാംഗങ്ങളോടുള്ള സമീപനത്തിലും വലിയ മാറ്റം ഇന്ന് പൊതുജനങ്ങളിൽ നിന്നുണ്ട്. കുടുംബശ്രീയുടെ കണക്ക് അനുസരിച്ച് യൂസർഫീസ് ഇനത്തിൽ 341 കോടിയും, മാലിന്യം മൂല്യവത്താക്കിയതിന് ലഭിച്ച 7.9 കോടി രൂപയും ഉൾപ്പെടെ 348.9 കോടി രൂപയാണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഈ സാമ്പത്തിക വർഷം ലഭിച്ചത്. ഹരിതകർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങളുൾപ്പെടെയുള്ള ആധുനിക സൌകര്യങ്ങൾ ഉറപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. നഗരങ്ങളിൽ KSWMP വഴി 7.45 കോടി രൂപയുടെ ഉപകരണങ്ങൾ ഇതിനകം വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇൻഷുറൻസ് പരിരക്ഷ, കുടുംബശ്രീയുടെ ശക്തമായ പിന്തുണ, സംരക്ഷണത്തിന് നിയമപരമായ പരിരക്ഷ, മിനിമം വരുമാനം ഉറപ്പുവരുത്താനുള്ള സർക്കാർ ഇടപെടൽ തുടങ്ങിയവയെല്ലാം ഹരിതകർമ്മസേനയെ ശാക്തീകരിക്കുന്നതിൽ നിർണായകമായി. മാലിന്യസംസ്കരണം മുതൽ പോഷ് നിയമം വരെയുള്ള വിഷയങ്ങളിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്.

9446700800 എന്ന വാട്ട്സാപ്പ് നമ്പറിലൂടെ മാലിന്യം വലിച്ചെറിയൽ സംബന്ധിച്ച പരാതികൾ അറിയിക്കാൻ സൌകര്യം ഒരുക്കിയിരുന്നു. ഇൻഫർമേഷൻ കേരളാ മിഷൻ കെ സ്മാർട്ട് പ്ലാറ്റ്ഫോമിൽ ഒരുക്കിയ ഈ വാട്ട്സാപ്പ് ബോട്ട് സംവിധാനത്തിലൂടെ മാർച്ച് 31 വരെ 5762 പരാതികളാണ് ലഭിച്ചത്.  മതിയായ വിവരങ്ങളുമായി സമർപ്പിച്ച 3476 പരാതികൾ സ്വീകരിക്കുകയും, ഇതിൽ 2980 എണ്ണം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. വാട്ട്സാപ്പിലൂടെ ലഭിച്ച പരാതികളിൽ മാത്രം 23.31 ലക്ഷം രൂപ പിഴ ചുമത്തി. തെളിവ് സഹിതം വിവരം നൽകിയവർക്ക് 29,750 രൂപ പിഴയും വിതരണം ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണത്തോടെയുള്ള ഈ നിരീക്ഷണ സംവിധാനം കൂടുതൽ വ്യാപകമാക്കും.

ക്ലീൻ കേരളാ കമ്പനിയുടെ കണക്ക് അനുസരിച്ച് 2024-25 സാമ്പത്തിക വർഷം ശേഖരിച്ച ആകെ മാലിന്യം 61664 ടൺ ആണ്, ഇതിൽ 18438 ടൺ തരംതിരിച്ച് പുനരുപയോഗത്തിന് കൈമാറി. അജൈവ മാലിന്യത്തിന്റെ 29.9 ശതമാനമാണ് റീസൈക്ലിംഗിന് കൈമാറിയത്. ആഗോളാടിസ്ഥാനത്തിൽ 10 ശതമാനത്തിൽ താഴെയാണ് റീസൈക്കിൾ നിരക്ക് എന്നാണ് കണക്കാക്കുന്നത്. ചില യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമാണ് ഇതിലേറെ ഉയർന്ന നിരക്കുള്ളത് എന്നാണ് മനസിലാക്കുന്നത്. അതിനാൽ തന്നെ, മാലിന്യം വികേന്ദ്രീകൃതമായി ശേഖരിക്കുന്നതിൽ മാത്രമല്ല, അത് പുനരുപയോഗിക്കുന്നതിലും കേരളം ഒരു മാതൃക സമ്മാനിക്കുന്നു.

ഈ പശ്ചാത്തലത്തിൽ കേരളത്തിന്റെ ഈ സവിശേഷതകളും മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്നതിനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന വൃത്തി 2025 ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുകയാണ്. കേരളം കൈവരിച്ച മികച്ച നേട്ടങ്ങളും, വികസിപ്പിച്ച മാതൃകകളും, പരീക്ഷിച്ച് വിജയം കണ്ട സാങ്കേതിക വിദ്യകളും, നാടിൻെറ വൃത്തിക്കായി പണിയെടുത്ത വ്യക്തികളും, സംഘടനകളും തുടങ്ങി എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ ആശങ്കകളും ആശയങ്ങൾ വരെ എല്ലാറ്റിനെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടു വരികയാണ് കോൺക്ലേവിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഏപ്രിൽ 9ന് വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ക്ലേവ്  ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 12ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. രണ്ടു ചടങ്ങുകളിലും തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ എ.എൻ. ഷംസീർ, മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, എ കെ. ശശീന്ദ്രൻ, കെ ബി ഗണേഷ് കുമാർ, ജി ആർ അനിൽ, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഡോ. ശശി തരൂർ എം.പി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ കോൺക്ലേവിലെ വിവിധ പരിപാടികളിൽ സംബന്ധിക്കും.

മാലിന്യസംസ്‌കരണ പ്ലാന്റുകളുമായി ബന്ധപ്പെട്ട് എതിര്‍പ്പുകളുയര്‍ത്തുന്നവരുമായും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും മുഖാമുഖവും ഹരിതകര്‍മസേനയ്ക്കുള്ള പരിശീലനവും കോണ്‍ക്ലേവിന്റെ ഭാഗമാണ്. ഏഴു മേഖലകളിലായി അറുപത് സെഷനുകളിൽ ഇരുനൂറോളം വിദഗ്ദ്ധരാണ് അഞ്ചുദിവസത്തെ പരിപാടിയിൽ ആശയങ്ങൾ പങ്കുവയ്ക്കുക. ദ്രവ മാലിന്യ സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണം, കാലാവസ്ഥാവ്യതിയാനം, ചാക്രിക സമ്പദ് വ്യവസ്ഥ, നയവും നിയമങ്ങളും, മാധ്യമങ്ങൾ, ആശയവിനിമയവും ബോധവൽക്കരണവും എന്നീ ഏഴ് മേഖലകളാക്കി തിരിച്ചാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള അമൃത് മിഷൻ, സ്വച്ഛ് ഭാരത് മിഷൻ ദേശീയതലത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരേതര സ്ഥാപനങ്ങൾ, ഐഐടി പോലുള്ള അക്കാദമിക സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങൾ, മാലിന്യസംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. മാധ്യമപ്രതിനിധികള്‍ പങ്കെടുക്കുന്ന ഓപ്പണ്‍ സെഷനുകളില്‍ ദേശീയ മാധ്യമങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും  കോൺക്ലേവിൽ പങ്കെടുക്കും.  യുവാക്കളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്.

സംസ്ഥാന തലത്തിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ 27 വിഭാഗങ്ങളിലായി 68 അവാർഡുകൾ വൃത്തി കോൺക്ലവിൽ വച്ചു നൽകുന്നു. മികച്ച ജില്ലാ, മികച്ച ഗ്രാമ പഞ്ചായത്ത്, മികച്ച മുനിസിപ്പാലിറ്റി, മികച്ച കോർപ്പറേഷൻ, മികച്ച ജില്ലാ പഞ്ചായത്ത്‌, മികച്ച ബ്ലോക്ക്‌ പഞ്ചായത്ത്‌, മികച്ച ഹരിത കർമ്മ സേന കൺസ്വർഷ്യം തുടങ്ങി മാധ്യമ അവാർഡ് വരെ ഇതിൽ ഉൾപ്പെടും. പഞ്ചായത്ത്, ജില്ലാ തലങ്ങളിലും സമാനമായ അവാർഡ് വിതരണം നടന്നിരുന്നു.

സംസ്ഥാനത്തെ മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി സ്വകാര്യ നിക്ഷേപകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബിസിനസ് മീറ്റിംഗുകളും വൃത്തി കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കും. സ്വകാര്യ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും മാലിന്യനിർമാർജ്ജനവുമായി ബന്ധപ്പെട്ട് വികസിപ്പിച്ചിട്ടുള്ള സാങ്കേതികവിദ്യകളുടേയും മറ്റും അവതരണവും ഇവയുടെ സാധ്യതകളുമാണ് മാലിന്യസംസ്‌കരണ രംഗത്തെ നിക്ഷേപ സാധ്യതകൾ, സ്റ്റാർട്ടപ്പുകളുടെ പങ്ക് എന്നിങ്ങനെ രണ്ടു സെഷനുകളായി ചർച്ച ചെയ്യുക. 150ൽ അധികം സ്റ്റാളുകളില്‍ തദ്ദേശസ്ഥാപനങ്ങളുടേയും മാലിന്യനിര്‍മാര്‍ജ്ജന രംഗത്തെ സ്ഥാപനങ്ങളുടേയും പ്രദര്‍ശനങ്ങള്‍, നൂതന ആശയ അവതരണം, ചെറുപ്പക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഈ മേഖലയിലേക്ക് ആകർഷിക്കുന്ന വിവിധ പരിപാടികൾ, വേസ്റ്റു ടു ആർട്ട് ഇൻസ്റ്റലേഷനുകൾ തുടങ്ങിയവയിലൂടെ മാലിന്യസംസ്കരണസംബന്ധിയായി രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാത്തരം മാറ്റങ്ങളെയും, ചുവടുവെയ്പ്പുകളെയും ജനങ്ങൾക്ക് ഈ കോണ്‍ക്ലേവിലൂടെ അടുത്തറിയാനാകും. പരിപാടിയുടെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും നടക്കും.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കൈവരിച്ച നേട്ടങ്ങൾ

 

ഹരിത പദവി പ്രഖ്യാപനങ്ങൾ

പ്രവർത്തനങ്ങൾ 

പ്രഖ്യാപനം നടത്തിയത് 

ശതമാനം 

മാർച്ച്

 

ടൗൺ 

3060

98.52%

മാർക്കറ്റ് / പൊതുസ്ഥലം 

3087

95.54%

അയൽക്കൂട്ടങ്ങൾ 

2,87,409

94.58%

ഹരിത വിദ്യാലയങ്ങൾ 

14321

98.52%

ഹരിത കലാലയങ്ങൾ  

1370

95.11%

ഹരിത സ്ഥാപനങ്ങൾ 

57201

94.69%

ഹരിത ടുറിസം കേന്ദ്രം 

317

75.65%

 

  1. നേട്ടങ്ങൾ

 

2023 മാർച്ച്

2025 മാർച്ച്

വാതിൽപ്പടി ശേഖരണം

47%

●       98.5% (ഹരിത മിത്രം ആപ്ലിക്കേഷനിൽ സബ്സ്ക്രിപ്ഷൻ ചെയ്ത 8956782 എണ്ണം വീടുകൾ, സ്ഥാപനങ്ങളിൽ 8827270 എണ്ണത്തിൽ സേവനം നല്കുന്നു)

●       ഹരിത മിത്രം ആപ്ലിക്കേഷൻ ഉപയോഗിക്കാത്ത 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഡാറ്റാ ഇതിൽ ഉൾപ്പെടുന്നില്ല

മിനി MCF

7446

19721

MCF

1160

1330

RRF

87

192

ഹരിത കർമ്മ സേന

33378

37134

CKCL-ന്റെ ശേഖരണ സംവിധാനം

17 (87300 sq feet)

28 (165800 sq ft)

ക്ലീൻ കേരള കമ്പനി വഴി കൈകാര്യം ചെയ്ത അജൈവ മാലിന്യം

30217 ടൺ (2022-23 FY)

●       61664.05 ടൺ (2024-25 FY)

 

ഹരിതമിത്രം ആപ്പ് ഉപയോഗിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

376

 

1018

ഹരിതമിത്രം ആപ്പ് – സേവനം ഉപയോഗപ്പെടുത്തുന്നവര്‍ (എണ്ണം)

11.24 ലക്ഷം

89.56 ലക്ഷം

എൻഫോഴ്സ് മെന്റ് പരിശോധനകൾ

1138

52202

ആകെ ചുമത്തിയ പിഴ

2.9 Lakh

5.70 Cr

ക്യാമറ നിരീക്ഷണം

ഏര്‍പ്പെടുത്തിയ ഇടങ്ങള്‍

3557

 

  • ഹരിത മിത്രം മാർച്ച് 2025 കണക്കുകൾ പ്രകാരം
  • 720 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 99%ത്തിന് മുകളിൽ വാതിൽപ്പടി ശേഖരണം
  • 205 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 90-98%ത്തിനിടയിൽ വാതിൽപ്പടി ശേഖരണം

 

 

  • ബയോ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (BIO – CNG)
  • 271 കേന്ദ്രീകൃത ബയോ മെത്തനേഷൻ പ്ലാന്റിന് പുറമെ എറണാകുളം ജില്ലയിൽ ബ്രഹ്മപുരത്ത് 150 TPDയുടെ ബയോ CNG പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. 2025 മെയ് മാസത്തിൽ പ്രവർത്തനം ആരംഭിക്കും. 
  • ഇതിന് പുറമെ തിരുവനന്തപുരം, കോഴിക്കോട്, ഉൾപ്പെടെയുള്ള 5 സ്ഥലങ്ങളിൽ ബയോ CNG പ്ലാന്റിനുള്ള സാധ്യത പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു. 
  • പാലക്കാട് കഞ്ചിക്കോട് KSIDCയുടെ നേതൃത്വത്തിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ 200 TPDയുടെ CBG/RDF പ്ലാന്റ് നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു 2025 ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും.

 

  • സ്പെഷ്യൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ
  • ചിക്കൻ വേസ്റ്റ് – 35 റെണ്ടറിംഗ് പ്ലാന്റുകൾ
  • സാനിട്ടറി മാലിന്യം
  • പാലക്കാട്, തൃശ്ശൂർ നഗരസഭകളിലും എളവള്ളി ഗ്രാമ പഞ്ചായത്തിലും ഡബിൾ ചേംബർ ഇൻസിനറേറ്റർ
  • 54 പുതിയ ഡബിൾ ചേംബർ ഇൻസിനറേറ്റർ പ്രോജക്റ്റ്കൾ
  • 41ലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്വകാര്യ മേൽഖലയിലെ ആക്രി അപ്ളിക്കേഷന്റെ സഹായത്തോടെ ശേഖരണം
  • ഈ-മാലിന്യം – പൊതു മേഖല സ്ഥാപനമായ ക്ലീൻ കേരള കമ്പനിയും സ്വകാര്യ മേഖലയിലെ സഹ്യ സൊലൂഷൻസ് എന്ന കമ്പനിയും സംയുകതമായി ചേർന്ന് ശേഖരണവും, സംസ്കരണവും (ശേഖരണം – CKCL, സംസ്കരണം – സഹ്യ സൊല്യുഷൻസ്) – 2063.5 ടൺ നിലവിൽ ശേഖരിച്ചു.
  • മുടി മാലിന്യം – സ്വകാര്യ മേഖലയിലെ ആഷ് ലോജിക്സ് എന്ന കമ്പനിയുമായി ചേർന്ന് 10979 ഷോപ്പുകളിൽ നിന്നുള്ള മുടി മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്നു.

ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ

 

എണ്ണം

ശേഷി

FSTP

5

470 KLD

STP

13

126.775

MTU

7

42000 L/H

 

  1. പുതിയ പ്രോജക്ടുകൾ – 2024-25

 

എം സി എഫ് – 439, കണ്ടെയ്നർ എം സി എഫ് – 43, ആർ ഡി എഫ് – 15, കമ്മ്യൂണിറ്റി തല ഡബിൾ ചേമ്പർ സാനിറ്ററി പ്ലാന്റ് – 54, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് – 148, ഭൂഗർഭ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് – 16, എഫ് എസ് റ്റി പി – 45, മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ് – 26

  1. മാലിന്യക്കൂനകളില്ലാത്ത സംസ്ഥാനത്തിലേക്ക്

 

ആകെയുള്ള 59 മാലിന്യക്കൂനകളിൽ 24 എണ്ണം പൂർണമായും നീക്കം ചെയ്തു, ഇങ്ങനെ 56.95 ഏക്കർ ഭൂമി വീണ്ടെടുത്തു. ബ്രഹ്മപുരം ഉൾപ്പെടെ 10 എണ്ണത്തിലെ പണി അവസാനഘട്ടത്തിൽ. ബാക്കിയുള്ള സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.  ബ്രഹ്മപുരത്ത് ബയോ മൈനിംഗ് അവസാനഘട്ടത്തിലാണ്. ഇതിനകം 24 ഏക്കർ ഭൂമി വീണ്ടെടുത്തു.

 

  1. വിവിധ വകുപ്പുകളുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, SC/ST വകുപ്പ്, ഫിഷറീസ് വകുപ്പ്, ആരോഗ്യ വകുപ്പ്, ട്രാൻസ്പോർട്ട് വകുപ്പ്, വനം വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, പരിസ്ഥിതി കാലാവസ്ഥാ വകുപ്പ്, കാർഷിക വകുപ്പ്, തൊഴിൽ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ് എന്നീ വകുപ്പുകളിൽ വകുപ്പുകൾക്ക് കീഴിലെ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗ്യാപ്പ് അസെസ്സ്മെന്റ് പൂർത്തിയാക്കുയയും ഇവ പരിഹരിക്കുന്നതിനുള്ള പദ്ധതി നിർമ്മണത്തിലേക്കുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.