നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ നടന്നുവരുന്ന ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ പദ്ധതിയിൽ മാപിംഗ് പൂർത്തിയാക്കിയ സ്ഥലങ്ങളിൽ ഏപ്രിൽ ആദ്യവാരം നീർച്ചാലുകളുടെ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കും. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യത ലഘൂകരിച്ച് പശ്ചിമഘട്ട പ്രദേശത്ത് സുരക്ഷിതജനവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 230 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
‘നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ’ പദ്ധതി ആദ്യഘട്ടത്തിൽ 99 പഞ്ചായത്തുകളിൽ നടപ്പാക്കും. അടുത്ത വർഷം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതിനായി പദ്ധതി തയ്യാറാക്കാനും യോഗം തീരുമാനിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ കേരളം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്.