കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ സുതാര്യവും അഴിമതിരഹിതമാക്കണമെന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. സേവനങ്ങൾ പൂർണമായും ഓൺലൈനിലാക്കി കെ സ്മാർട്ടിലൂടെ സേവനങ്ങൾ ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് അഴിമതിയും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്യാൻ സിംഗിൾ വാട്സാപ്പ് നമ്പർ ആരംഭിച്ചത്.
807 806 60 60 എന്ന നമ്പറിൽ തെളിവുകളോടെ വാട്ട്സാപ്പ് ചെയ്താൽ നടപടി ഉറപ്പാക്കാൻ കഴിയും. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. പദ്ധതി ആരംഭിച്ച് ഇതുവരെ ഇങ്ങനെ ലഭിച്ചത് 266 പരാതികളാണ്. ആവശ്യമായ വിശദാംശങ്ങളോടെ ലഭിച്ച 150 പരാതികളിലും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വാട്ട്സാപ്പിലൂടെ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാന്‍ സംസ്ഥാന തലത്തിൽ പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നേതൃത്വത്തിലും, ജില്ലാ തലത്തിൽ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലും പ്രത്യേക സെൽ പ്രവർത്തിക്കുന്നു.
സുതാര്യവും അഴിമതി രഹിതവുമായ തദ്ദേശ സ്വയം ഭരണ വകുപ്പ് സാധ്യമാക്കാൻ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.