കേരള ചിക്കന്‍ : വിറ്റുവരവ് 100 കോടി രൂപ
കേരള ചിക്കന്‍’ പദ്ധതിയിൽ വിറ്റുവരവ് 100 കോടി രൂപ കവിഞ്ഞിരിക്കുകയാണ്. കോഴിയിറച്ചി ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്. 364 കുടുംബശ്രീ സംരംഭകർക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുള്ളത്. 79 ലക്ഷം കിലോ കോഴികളെ ഉൽപാദിപ്പിച്ച് വിതരണം ചെയ്യാൻ ഇതുവരെ സാധിച്ചിട്ടുണ്ട്.
2017 നവംബറില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ആറ് ജില്ലകളില്‍ 270 ഫാമുകളും 94 വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ഈ ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ ബ്രോയിലര്‍ ചിക്കന്‍ ബ്രാന്‍ഡഡ് വിപണന കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയാണ്. ഈ വർഷം തന്നെ ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.