K Smart acceptance in various states

വിവിധ സംസ്ഥാനങ്ങൾ കേരളം സർക്കാർ നടപ്പിലാക്കിയ കെ സ്മാർട്ട് പദ്ധതി അവരുടെ സംസ്ഥാനങ്ങളിൽ പ്രവർത്തികമാക്കുന്നതിനായി മുന്നോട്ടു വന്നിരിക്കുന്നു. കർണാടക സംസ്ഥാന സർക്കാരാണ് കെ സ്മാർട്ട് അവിടെ നടപ്പിലാക്കാൻ മുന്നോട്ടുവന്നിരിക്കുന്നത്. ഇത് കേരളത്തിന് വലിയ അഭിമാനവും അംഗീകാരവുമാണ്. അതിനുള്ള ധാരണാപത്രം കർണാടക മുനിസിപ്പൽ ഡേറ്റ സൊസൈറ്റി ജോയിന്റ് ഡയറക്ടർ(റിഫോംസ്) പ്രീതി ഗെലോട്ട് ഐഎഎസുമായി, ഇൻഫർമേഷൻ കേരള മിഷൻ സി എം ഡി ഡോ. സന്തോഷ് ബാബു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി. ഇത് ഐ കെ എമ്മിനും കേരളത്തിനും ഒരു അഭിമാന നിമിഷമാണ്. കേരളം ഇന്ത്യയ്ക്ക് വഴി കാണിക്കുന്നുവെന്നത് ഇത് തെളിയിക്കുന്നു. മറ്റ് ചില സംസ്ഥാനങ്ങളും താല്പര്യം അറിയിച്ചിട്ടുണ്ട്.

സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന നോൺ പ്രൊഫിറ്റ് ഫൗണ്ടേഷനായ ദി ഇന്റർനെറ്റ് കമ്പ്യൂട്ടർ പ്രോട്ടോക്കോൾ (ഐസിപി) കെ സ്മാർട്ടുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ഐസിപി യുടെ പിന്തുണയിൽ നടപ്പാക്കുന്ന സേവനങ്ങൾ കുറ്റമറ്റതും ചെലവ് കുറഞ്ഞതും വേഗതയേറിയതുമാണ്. ഉപയോക്താക്കളുടെ എണ്ണം എത്ര വർദ്ധിച്ചാലും മികച്ച സേവനം ലഭ്യമാക്കാൻ ഇത് സഹായിക്കും. കെ സ്മാർട്ടിന്റെ ഭാവി വികസനത്തിന് ഒരു വലിയ പിന്തുണയായിരിക്കും ഐസിപിയുടെ സഹകരണ വാഗ്ദാനം. മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ പോലെയുള്ള നൂതന സാങ്കേതികവിദ്യകളിൽ ഇൻക്യുബേഷൻ പ്രോഗ്രാം നടത്തുന്നതിനുള്ള താൽപര്യവും ഐസിപി അറിയിച്ചിട്ടുണ്ട്. ഈ പുതിയ സാങ്കേതിക വിദ്യ മേഖലകളിലെ സ്റ്റാർട്ടപ്പ് രംഗത്ത് കേരളത്തെ ഒരു പ്രധാന ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിലും ആയിരക്കണക്കിന് തൊഴിലവസരം നമ്മുടെ ചെറുപ്പക്കാർക്ക് നൽകുന്നതിലും ഇന്റർനെറ്റ് കമ്പ്യൂട്ടർ പ്രോട്ടോക്കോളുമായിട്ടുള്ള സഹകരണം വഴിതുറക്കും.

നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ ഐകെഎമ്മിനെ പങ്കാളിയായും അംഗീകരിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് (NIUA) അർബൻ ഗവേണൻസ് പ്ലാറ്റ്ഫോം (NUGP) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിർവ്വഹണ പങ്കാളിയായും ഐകെഎമ്മിനെ എംപാനൽ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഇങ്ങനെ എംപാനൽ ചെയ്യപ്പെട്ട ഏക സർക്കാർ ഏജൻസി ഐകെഎം ആണ്.

ഐ കെ എമ്മിന്റെ 100 അംഗ കോർ ടീം 120 ദിവസം കൊണ്ടാണ് കെ സ്മാർട്ട് വികസിപ്പിച്ചത്.
https://www.facebook.com/share/MnvM2w4q8HT8hJ4q/?mibextid=WC7FNe