സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള ക്യാമ്പസിന് അവാർഡ് ഏർപ്പെടുത്തും. കേരള സർവ്വകലാശാല യുവജനോത്സവത്തിന്റെ ഭാഗമായി ‘ശുചിത്വ കേരളം യുവതലമുറയോട് സംവദിക്കുന്നു’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺഫോറത്തിൽ വച്ചായിരുന്നു പ്രഖ്യാപനം. മാലിന്യ നിർമാർജനത്തിൽ യുവാക്കൾക്കും കുട്ടികൾക്കും നിർണ്ണായക പങ്ക് വഹിക്കാനാകും. കലാലയങ്ങൾ വൃത്തിയാക്കാൻ യൂണിയനുകളും വിദ്യാർത്ഥികളും മുൻകൈ എടുക്കണം. ഇവയൊന്നും കേവലം പരിസ്ഥിതി ദിനത്തിൽ മാത്രം ഒതുങ്ങരുത്. മാലിന്യ മുക്ത നാടിനായി എല്ലാ ജില്ലകളിലും സ്പെഷ്യൽ പോലീസ് ഫോഴ്സ്, ക്യാമറ നീരീക്ഷണം, കനത്ത ഫൈൻ എന്നിവ ശക്തമായി നടപ്പാക്കുന്നുണ്ട്. ബോധവത്കരണം, മാലിന്യ സംസ്കരണ ഉപാധികൾ ഉറപ്പാക്കുക എന്നിവയ്ക്കൊപ്പം നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.