ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിൻറെ വിശേഷാൽ ചട്ടങ്ങൾ നിലവിൽ വന്നതിൻറെ പ്രഖ്യാപനവും ചട്ടങ്ങളുടെ പ്രകാശനവും നടന്നു. വിശേഷാൽ ചട്ടങ്ങളും പുതിയ ലോഗോയും പ്രൊമോ വീഡിയോയും പുറത്തിറക്കി. വിശേഷാൽ ചട്ടങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ജീവനക്കാരന് ആക്ഷേപമുണ്ടെങ്കിൽ, അത് പരിഹരിക്കാൻ പരാതി പരിഹാര സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ജീവനക്കാരന് പോലും അർഹമായ പ്രമോഷൻ ഉൾപ്പെടെ ഒരു ആനൂകൂല്യവും നഷ്ടമാകില്ല. പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ ജനങ്ങളുമായി ഏറ്റവും അടുത്ത് പ്രവർത്തിക്കുന്നവരാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. ഏകീകൃത വകുപ്പിലൂടെ കൂടുതൽ വേഗത്തിലും മികവോടെയും പദ്ധതികളും സേവനങ്ങളും ഉറപ്പാക്കാൻ കഴിയും.