അഴിമതിരഹിത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: നടപടി ഉറപ്പാണ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അഴിമതി ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ഏത് പരാതിയും പൊതുവാട്ട്സാപ്പ് നമ്പറായ 807 806 60 60 ൽ പൊതുജനങ്ങൾക്ക് അറിയിക്കാം. ത്വരിതവും കർശനമായ നടപടി സ്വികരിക്കും.
പ്രത്യേക സംവിധാനങ്ങൾ
🔹 പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്.
🔹 ജില്ലാ തലത്തിൽ ജോയിന്റ് ഡയറക്ടർമാർ മേൽനോട്ടം വഹിക്കും.
🔹 അഴിമതി സംബന്ധിച്ച എല്ലാ പരാതികളും ആസൂത്രിതമായി പരിശോധിക്കുകയും തൽസമയം പരിഹരിക്കുകയും ചെയ്യും.
🔹 ലഭിക്കുന്ന പരാതികള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കുന്നതിനു പ്രത്യേക മോണിട്ടറിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പരിഷ്കരിച്ച പുതിയ വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. അഴിമതിരഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി സർക്കാരിനൊപ്പം എല്ലാ പൊതുജനങ്ങളും അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നു.