തിരുവനന്തപുരം കോർപ്പറേഷനിലടക്കം സംസ്ഥാനത്ത് ഹരിതകർമസേനയുടെ വരുമാനം ഗണ്യമായി കൂടി. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന മാലിന്യ മുക്ത കേരളം കർമ പരിപാടിയുടെ ആദ്യ ഘട്ടത്തിൽ മികച്ച നേട്ടമാണ് കേരളം കൈവരിക്കുന്നത്. മാലിന്യ സംസ്‌കരണത്തിലെ നേട്ടങ്ങൾ നിലനിർത്തുന്നതോടൊപ്പം വസ്തുതാപരമായ വിലയിരുത്തലുകൾ നടത്തുകയും വേണം.

യൂസർ ഫീ, മാലിന്യ ശേഖരണം, വീടുകളുടെ എണ്ണം എന്നിവയിൽ വർദ്ധനയുണ്ടായി. തുമ്പൂർമുഴി മോഡലുകൾ, ഉറവിട മാലിന്യ സംസ്‌കരണം, ഹരിത കർമസേന പ്രവർത്തനങ്ങൾ എന്നിവ ഊർജിതമാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേതൃത്വം നൽകണം.