120 roads will be upgraded in the state Minister MV Govindan Master

സംസ്ഥാനത്തെ 120 റോഡുകളുടെ നവീകരണത്തിനായി പിഎംജിഎസ്‌വൈ പദ്ധതിയിലൂടെ 378.98 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 567. 79 കിലോമീറ്റര്‍ നീളമുള്ള റോഡുകളുടെ നവീകരണത്തിന് 224.38 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 154.60 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ആണെന്ന് മന്ത്രി വ്യക്തമാക്കി.

പിഎംജിഎസ്‌വൈ മൂന്നാംഘട്ടത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം റോഡിന്റെ ഡിസൈന്‍ ലൈഫ് പത്തുവര്‍ഷമാണെന്നും ഇതില്‍ ആദ്യത്തെ അഞ്ചു വര്‍ഷത്തെ ഡിഫെക്ട് ലയബിലിറ്റി പിരീഡ് (ഡിഎല്‍പി) കോണ്‍ട്രാക്ടര്‍ തന്നെ സംരക്ഷികേണ്ടതാണെന്നും മന്ത്രി പറഞ്ഞു. മൊത്തം നിര്‍മാണ ചിലവിന്റെ 9% ഈ അഞ്ചുവര്‍ഷ ഡിഎല്‍പി ക്ക് വേണ്ടി നീക്കി വെക്കുന്നതാണ്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 33.67 കോടി രൂപയുടെ ഡിഎല്‍പി മെയിന്റനന്‍സ് കോസ്റ്റും 75 .85 കോടി രൂപ പ്രതീക്ഷിത പുനരുജ്ജീവന തുകയായും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.