സംസ്ഥാനതല പട്ടികവിഭാഗ സംഗമത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി പട്ടികജാതി -പട്ടികവർഗ ക്ഷേമം എന്ന വിഷയത്തിൽ മെയ് 18 ന് പാലക്കാട്ട് സംഘടിപ്പിക്കുന്ന സംസ്ഥാന സംഗമത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ ശാന്തകുമാരി എംഎൽ എയ്ക്ക് നൽകി മന്ത്രി എം ബി രാജേഷ് ലോഗോ പ്രകാശനം നിർവഹിച്ചു.
എം എൽ എമാരായ അഡ്വ. കെ പ്രേംകുമാർ, കെ ബാബു, കെ ഡി പ്രസേനൻ, എ പ്രഭാകരൻ, പി പി സുമോദ് , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ, പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസർ കെ എസ് ശ്രീജ, പട്ടികവർഗ വികസന വകുപ്പ് ജില്ലാ ഓഫീസർ ഷെമീന ബേബി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
നവകേരളത്തിൻ്റെ പുതു വഴികളിൽ പട്ടികവിഭാഗക്കാരെ കൂടുതൽ ഉന്നതിയിലേക്ക് എത്തിക്കുന്നതിനും നിലവിലുള്ള വിഷയങ്ങൾക്ക് പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനുമാണ് പ്രത്യേക സംഗമം സംഘടിപ്പിക്കുന്നത്. മലമ്പുഴ ട്രൈപൻ്റ ഹോട്ടൽ ഓഡിറ്റോറിയത്തിൽ 18 ന് രാവിലെ 9.30 നാണ് സംഗമം.