മാതൃക പരമായ പദ്ധതിയായ വനസമേതം പച്ചത്തുരുത്തുകൾ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കും. കേരളത്തിലെ പച്ചത്തുരുത്തുകളുടെ വിസ്തൃതി 700 ഏക്കർ പിന്നിട്ടു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളിലും ഹയർസെക്കൻഡറി സ്കൂളുകളിലും നടപ്പാക്കിയ വനസമേതം പച്ചത്തുരുത്തുകൾ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.
ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ പ്രാദേശിക ജൈവവൈവിധ്യം ഉറപ്പുവരുത്തുന്നതിനായി പച്ച തുരുത്തുകൾ ഒരുക്കുകയാണ് സംസ്ഥാന സർക്കാർ. 2023 മെയ് മാസത്തോടെ സംസ്ഥാനത്തെ പച്ചത്തുരുത്തുകൾ 779 ഏക്കാറായി വർധിപ്പിച്ചു.