Zero Waste Hackathon to find solutions to waste problems

മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സിറോ വേസ്റ്റ് ഹാക്കത്തോൺ 

മാലിന്യസംസ്കരണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ നൂതനാശങ്ങളും സംയോജിതവുമായ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി, തദ്ദേശ സ്വയംഭരണ വകുപ്പ്‌, കെ-ഡിസ്ക്, കില, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, ക്ളീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവ സംയുക്തമായി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. മാലിന്യസംസ്കരണ മേഖലയിൽ, നൂതനാശയരൂപീകരണ പ്രക്രിയയിലൂടെ പരിഹാരം തേടേണ്ട വിഷയങ്ങളെ മുൻനിർത്തി,സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സ്റ്റാർട്ട്അപ്പുകളെയും ആശയദാതാക്കളെയും ഉൾപ്പെടുത്തി, സാങ്കേതിക മികവും സാമൂഹ്യ സ്വീകാര്യതയും ഉള്ള പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്.

മാലിന്യ സംസ്കരണത്തിനുള്ള സാങ്കേതിക വിദ്യകൾ, മാലിന്യം കൈകാര്യം ചെയ്യൽ, മാലിന്യം വേർതിരിക്കൽ, മാലിന്യ കൈമാറ്റം എന്നിവയ്ക്കുള്ള സാങ്കേതിക വിദ്യകൾ, മാലിന്യസംസ്കരണം, മാലിന്യ പുനരുപയോഗം, മാലിന്യം കുറയ്ക്കൽ, വീണ്ടെടുക്കൽ എന്നിവയ്ക്കുള്ള ബിസിനസ് മാതൃകകൾ, വിഭവ പുനരുപയോഗവും പരിപാലനവും എന്നീ വിഷയ മേഖലകളിൽ ഉൾപ്പെടുന്ന മുപ്പതിലധികം പ്രശ്നങ്ങൾക്കാണ് ഹാക്കത്തോൺ വഴി പരിഹാരം തേടാൻ ശ്രമിക്കുന്നത്.

വർദ്ധിച്ചുവരുന്ന മാലിന്യ പ്രതിസന്ധിയ്ക്ക് പുതിയ മാർഗങ്ങൾ കണ്ടെത്താൻ സീറോ വേസ്റ്റ് ഹാക്കത്തോൺ അവസരമൊരുക്കും. ഹാക്കത്തോണിലൂടെ മാലിന്യ ഉൽപാദനത്തിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുകയും സുസ്ഥിരമായ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നൂതന പരിഹാര ആശയങ്ങൾ രൂപപ്പെടുത്തുകയും ഹാക്കത്തോണിന്റെ ശ്രദ്ധ കേവലം മാലിന്യ നിർമാർജനത്തിനപ്പുറം മാലിന്യം തടയൽ, പുനരുപയോഗം, പുനരുപയോഗം, കമ്പോസ്റ്റിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്രമായ സമീപനമാണ് ഇത് വിഭാവനം ചെയ്യുന്നത്.

നവംബർ 3-നു ആരംഭിച്ച ഹാക്കത്തോൺ പ്രക്രിയ 2024 ഫെബ്രുവരിയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപ്പിലാക്കാൻ സാധിക്കുന്ന പരിഹാരങ്ങളാക്കി മാറ്റും. ഡിസംബർ 3 വരെ സ്റ്റാർട്ട്അപ്പുകൾക്കും, സ്ഥാപനങ്ങൾക്കും ആശയദാതാക്കൾക്കും നൂതനാശയ പരിഹാരങ്ങൾ https://kdisc.innovatealpha.org. എന്ന പോർട്ടൽ വഴി സമർപ്പിക്കാം.