Department of Local Self-Government with Flex and Growbag

ഫ്‌ളെക്‌സിൽ നിന്നും ഗ്രോബാഗുമായി തദ്ദേശസ്വയം ഭരണ വകുപ്പ്

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി റെഡ്യൂസ്, റീ യൂസ്, റീ സൈക്കിൾ എന്ന മാലിന്യ സംസ്‌കരണ ലക്ഷ്യത്തെ പ്രാവർത്തികമാക്കിക്കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ‘ഫ്രം ഫ്‌ളെക്‌സ് ടു ഗ്രോ ബാഗ്’ എന്ന പദ്ധതിയിലൂടെ നവകേരള സദസ്സിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച ഫ്‌ളക്‌സ് മെറ്റീരിയലുകൾ പുനരുപയോഗിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രോബാഗുകൾ നിർമ്മിച്ചു. ഫ്‌ളെക്‌സുകൾ ആർ.ജി.എസ്.എ. ബ്ലോക്ക്പ്രോഗ്രാം കോ – കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ശേഖരിച്ച് 500 ഓളം ഗ്രോ ബാഗുകളാണ് പദ്ധതിയ്ക്ക് വേണ്ടി നിർമ്മിച്ചത്. ഗ്രോ ബാഗുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും.