Mapping the Western Ghats drainage

നവേകരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും കേരള പുനർ നിർമാണ പദ്ധതിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സുരക്ഷിതമാക്കാം പശ്ചിമഘട്ടം പദ്ധതിയിലെ നീർച്ചാൽ മാപ്പിംഗ് 21-ന് ആരംഭിച്ചു. പശ്ചിമഘട്ട പ്രദേശങ്ങൾ ഉൾപ്പെടുന്ന 230 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നീർച്ചാൽ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്ന സംവിധാനമാണ് പശ്ചിമഘട്ട നീർച്ചാൽ മാപ്പിംഗ്. ഐ.ടി. മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന മാപത്തോൺ കേരള പ്രക്രിയയിൽ ഉൾപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ നീർച്ചാൽ ശൃംഖല പൂർണമായി കണ്ടെത്തി മാപ് ചെയ്യും. പദ്ധതിയുടെ അടുത്ത ഘട്ടമായി നീർച്ചാലുകളുടെ തടസങ്ങൾ നീക്കി വീണ്ടെടുക്കും.