ഓഫീസുകൾ കേന്ദ്രീകരിച്ച് ഭക്ഷണവിതരണം നടത്തുന്ന കുടുംബശ്രീയുടെ പദ്ധതിയാണ് ‘ലഞ്ച് ബെൽ’. തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിൽ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ, പബ്‌ളിക് ഓഫീസ് പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക. കുടുംബശ്രീയുടെ പോക്കറ്റ് മാർട്ട് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി രാവിലെ 7 മണി വരെ ഉച്ചയൂണ് ഓർഡർ ചെയ്യാനാകും.