15778 files were processed in a single day

ഒറ്റദിവസം 15778 ഫയലുകള്‍ തീര്‍പ്പാക്കി

അവധി ദിനമായ ഞായറാഴ്ചയും സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചു. 911 ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത്‌ ഡയറക്ടറേറ്റിലുമായി 15778 ഫയലുകൾ തീർപ്പാക്കി. ഗ്രാമ പഞ്ചായത്തുകളിൽ 15471ഉം ഡയറക്ടറേറ്റിൽ 307ഉം ഫയലുകളാണ്‌ തീർപ്പാക്കിയത്‌. നഗരസഭകളും തുറന്ന് പ്രവർത്തിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശവും മന്ത്രിസഭാ തീരുമാനവും അനുസരിച്ചാണ് സെപ്തംബറിനകം ഫയലുകൾ തീർപ്പാക്കാനുള്ള പ്രവർത്തനം ആസൂത്രണം ചെയ്തിട്ടുള്ളത്.