The state-level inauguration of 'Jalam Jeeruta' project activities organized as part of Amrit 2.0 was held in Thiruvananthapuram.

അമൃത് 2.0യുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ജലം ജീവിതം’ പ്രൊജക്ട് പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു

ജല വിഭവ സംരക്ഷണം, ദ്രവ മാലിന്യ സംസ്‌കരണം എന്നിവ പ്രമേയമാക്കി അമൃത് 2.0യുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ജലം ജീവിതം’ പ്രൊജക്ട് പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു.സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിലെ തെരഞ്ഞെടുത്ത എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സ്‌കൂളുകളിൽ ജലവിഭവ സംരക്ഷണം, ദ്രവമാലിന്യ സംസ്കരണം പഠന പ്രവർത്തനങ്ങളുടെ സംഘാടനമാണ് ‘ജലം ജീവിതം’ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്. വി.എച്ച്.എസ്.ഇയും എൻ.എസ്.എസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.പ്രചാരണത്തിന്റെ ആദ്യ ഘട്ടമായി ഒക്ടോബർ 16 മുതൽ 31 വരെയുള്ള കാലയളവിൽ, സംസ്ഥാനത്തെ 372 സ്‌കൂൾ വി.എച്ച്.എസ്.ഇ എൻ.എസ്.എസ്. യൂണിറ്റുകളിലെ വിദ്യാർഥി വോളന്റിയർമാർ 93 നഗര പ്രദേശത്തെ 372 വിവിധ സ്‌കൂൾ വിഭാഗ ക്യാമ്പസുകൾ സന്ദർശിച്ച് ജല വിഭവ സംരക്ഷണവും വിനിയോഗവും ശുചിത്വവും പ്രമേയമാക്കി സന്ദേശം കൈമാറുന്ന പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

ജല സംരക്ഷണത്തിൽ മാറ്റത്തിന്റെ ഏജന്റുമാരായി കുട്ടികൾ പ്രവർത്തിക്കണം. മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങൾ വൃത്തിയാക്കി 3000 സ്‌നേഹാരാമങ്ങൾ നിർമിക്കാൻ എൻഎസ് എസ് തീരുമാനിച്ചു. ഈ പ്രവർത്തനം തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ ഊർജം നൽകും.