1000 rupees utsava allowance for Harita Karma Sena members

ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ ആയിരം രൂപ ഉത്സവബത്ത‌

ഓണത്തിന്‌ ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ ആയിരം രൂപ ഉത്സവബത്ത‌ നൽകും. ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും തനതുഫണ്ടിൽ നിന്ന് തുക നൽകാൻ അനുവാദം നൽകി ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ 33,378 ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ ആനുകൂല്യം ലഭിക്കും. തുക വിതരണം ചെയ്യാൻ‌ ആവശ്യമായ അടിയന്തിര നടപടികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം.