Physically challenged people will be accommodated

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കൊപ്പം നിൽക്കുന്ന സർക്കാരാണിത്. ശാരീരിക പരിമിതികൾ നേരിടുന്നതിന്റെ പേരിൽ ആരും പിന്തള്ളപ്പെടാൻ പാടില്ലെന്ന നിർബന്ധ ബുദ്ധി സർക്കാറിനുണ്ട് .മുളങ്കുന്നത്തുകാവ് കിലയിൽ വച്ചു നടന്ന ഗ്രാമപഞ്ചായത്തുകളിലെ കേൾവി പരിമിതരായ ഉദ്യോഗസ്ഥർക്കുള്ള ഐ എൽ ജി എം എസ് സൈൻ ലാംഗ്വേജ് പരിശീലന സമാപന ചടങ്ങിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. മൂന്ന് ബാച്ചുകളിലായി പരിശീലനം പൂർത്തീകരിച്ച 46 പേർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സവിശേഷമായ കരുതലും പരിഗണനയും ആവശ്യമുള്ള എല്ലാ വിഭാഗത്തെയും സർക്കാർ പരിഗണിക്കും. വിവിധ പരിശീലന പരിപാടികളിൽ അവരുമായി ആശയവിനിമയം നടത്താൻ പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തും.