UNICEF supports anti-drug activities

ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്ന ജനകീയ ഇടപെടലുകള്‍ക്ക് പിന്തുണയുമായി യുനിസെഫും. ജനകീയമായി ഇടപെടാനുള്ള പദ്ധതിയും പ്രാദേശികമായ മോണിറ്ററിംഗ്‌ സമിതിയും മാതൃകാപരമാണെന്ന് യുനിസെഫ് അഭിപ്രായപ്പെട്ടു. കേരളവുമായി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലത്തേക്ക് നടത്താനുള്ള സന്നദ്ധത യുനിസെഫ് പങ്കുവച്ചു.
അതിദാരിദ്ര്യം അവസാനിപ്പിക്കാൻ കേരളം നടത്തുന്ന ശ്രമങ്ങളെയും യുനിസെഫ് പ്രശംസിച്ചു. വികസിത രാജ്യങ്ങൾക്ക്‌ പോലും പകർത്താനാകുന്ന മാതൃകയാണിത്‌. ഓരോ കുടുംബങ്ങൾക്കുമായി മൈക്രോപ്ലാൻ തയ്യാറാക്കി അതിദാരിദ്രത്തെ നേരിടുന്ന മാതൃക മികച്ചതാണ്‌. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അഭിമാനകരവും മാതൃകാപരവുമാണെന്നും യുനിസെഫ് പറഞ്ഞു. മഴക്കെടുതി നേരിട്ട പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും നടത്തിയ ഇടപെടലുകൾ നേരിട്ട്‌ കണ്ട അനുഭവമുണ്ടെന്നും, ഈ പ്രവർത്തനം മറ്റെങ്ങും ചിന്തിക്കാൻ പോലും കഴിയില്ലെന്നും യുനിസെഫ് അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനം, ദുരന്തനിവാരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള താത്പര്യവും യുനിസെഫ് ട്പങ്കുവച്ചു