പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ചു വിവരം നൽകിയാൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ പാരിതോഷികം ലഭിക്കും. മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. വിവരം കൈമാറിയാൽ 7 ദിവസത്തിനകം തീർപ്പുണ്ടാകും. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കിയാൽ 30 ദിവസത്തിനകം വിവരം നൽകിയ ആളുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി പാരിതോഷിക തുക എത്തും.

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ കുറഞ്ഞത് ₹ 250 പിഴ. ജലാശയങ്ങളിൽ ₹ 5,000 മുതൽ ₹ 50,000 വരെയും. ₹ 1000 പിഴ ഈടാക്കിയാൽ ₹ 250 ഉം ₹ 50,000 പിഴ ഈടാക്കിയാൽ പരമാവധി ₹ 2500 ഉം പാരിതോഷികമായി ലഭിക്കും.