Manasodithiri soil campaign land distribution was held

മനസോടിത്തിരി മണ്ണ് ക്യാമ്പയിൻ ഭൂമി വിതരണം നടന്നു

ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് വെക്കാനായി ഭൂമി കണ്ടെത്താൻ, ലൈഫ് മിഷൻ സംഘടിപ്പിക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പയിൻറെ ഭാഗമായി വീടില്ലാത്ത പാവങ്ങൾക്കായി ‘മനസോടിത്തിരി മണ്ണ് ക്യാമ്പയിൻറെ’ ഭാഗമായുള്ള ഭൂമി വിതരണം നടന്നു. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന ഭൂമിയാണ് ഭൂമിയില്ലാത്ത ആളുകൾക്ക് വിതരണം ചെയ്തത്. ക്യാമ്പയിൻറെ ഭാഗമായി ഭൂമി നൽകാൻ കൂടുതലാളുകൾ സന്നദ്ധരായിട്ടുണ്ട്. ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി വീടു വെച്ച് നൽകാനുള്ള ഊർജിത പരിശ്രമത്തിലാണ് സർക്കാർ. ഇതിനകം 1766.3 സെൻറ് സ്ഥലമാണ് സംഭാവനയായി ലഭിച്ചിട്ടുള്ളത്. ഇതിന് പുറമേ ആയിരം പേർക്ക് ഭൂമി നൽകാനായി 25 കോടി രൂപ നൽകാമെന്ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിൻ കൂടുതൽ സജീവമായി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,13,725 വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. 2020ലെ ഗുണഭോക്തൃ പട്ടികയിലുള്ളരുമായി കരാർ ഏർപ്പെടാനുള്ള നടപടികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.