Local Self-Government Road Rehabilitation Project - 800 roads completed

മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയം ഭരണ റോഡ്‌ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ 800 റോഡുകൾ നാടിനു സമർപ്പിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികത്തോട്‌ അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെട്ട പദ്ധതിയാണിത്‌. 800 റോഡുകളിലായി 1840 കിലോമീറ്റർ റോഡ്‌ 150 കോടി രൂപ ചെലവിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. 2018, 19 പ്രളയത്തിൽ തകർന്നതും റീബിൽഡ്‌ കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകളാണ്‌ പുനരുദ്ധരിച്ചത്‌.

140 നിയോജകമണ്ഡലങ്ങളിലെ 5062 റോഡുകളിലായി 12000 കിലോമീറ്റർ റോഡ്‌ നിർമ്മാണത്തിന്‌ 1000 കോടി രൂപയാണ്‌ അനുവദിച്ചിരുന്നത്‌. ഇതുവരെ 10680 കിലോമീറ്റർ നീളത്തിൽ 4659 റോഡുകൾ പൂർത്തിയാക്കി. 696.6 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനമാണ്‌ ഇതിനകം പൂർത്തിയായത്‌. ഓരോ ജില്ലയിളെയും റോഡുകളുടെ എണ്ണം ചുവടെ ചേർക്കുന്നു.

തിരുവനന്തപുരം 22 റോഡ്‌ 51കിലോമീറ്റർ
കൊല്ലം 19 റോഡ്‌ 44 കിലോമീറ്റർ
പത്തനംതിട്ട 49 റോഡ്‌ 113 കിലോമീറ്റർ
ആലപ്പുഴ 60 റോഡ്‌ 138 കിലോമീറ്റർ
കോട്ടയം 94 റോഡ്‌ 216 കിലോമീറ്റർ
ഇടുക്കി 34 റോഡ്‌ 78 കിലോമീറ്റർ
എറണാകുളം 61 റോഡ്‌, 140 കിലോമീറ്റർ
തൃശൂർ 50 റോഡ്‌ 115 കിലോമീറ്റർ
പാലക്കാട്‌ 43 റോഡ്‌ 99 കിലോമീറ്റർ
മലപ്പുറം 140 റോഡ്‌ 322 കിലോമീറ്റർ
വയനാട്‌ 16 റോഡ്‌ 37 കിലോമീറ്റർ
കോഴിക്കോട്‌ 140 റോഡ്‌ 322 കിലോമീറ്റർ
കണ്ണൂർ 54 റോഡ്‌ 124 കിലോമീറ്റർ
കാസറഗോഡ്‌ 18 റോഡ്‌ 41 കിലോമീറ്റർ