Visited Travancore Sugars and Chemicals Limited Company

ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് കമ്പനി സന്ദർശിച്ചു

 

പത്തനംതിട്ട തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് കമ്പനി സന്ദർശിച്ചു. പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന ബോട്ടിലിംഗ് ലൈനുകളുടെയും, അനുബന്ധ ജോലികളുടെയും വിവരങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും, നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കൂടാതെ മദ്യഉൽപാദനം നടത്തുന്ന ബോട്ടിലിംഗ് ലൈൻ സന്ദർശിക്കുകയും ചെയ്തു.

ജീവനക്കാരുമായി ആശയവിനിമയം നടത്തി. അവരുടെ ആവശ്യങ്ങൾക്ക് പരിഗണിക്കുകയും പരിഹാരം കാണുകയും ചെയ്യും.

ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് സിഎംഡി ശ്യാംസുന്ദർ ഐപിഎസ്, ജനറൽ മാനേജർ ജോയൽ വർഗീസ്, അഡ്വ.ആർ. സനൽകുമാർ, സി.സാബു, മാത്യു ചാണ്ടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.