300 toilet complexes in third phase of Take A Break project

ഉന്നത നിലവാരമുള്ള പൊതു ശുചിമുറി സമുച്ചയങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്ന ടേക്ക്‌ എ ബ്രേക്ക്‌ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ 300 യൂണിറ്റുകൾ നിർമിച്ചു. ഇതേസമയം മറ്റ്‌ ടേക്ക്‌ എ ബ്രേക്ക്‌ ഉദ്ഘാടനങ്ങളും അതാത്‌ കേന്ദ്രങ്ങളിൽ നടക്കും. സർക്കാരിന്റെ നൂറ്‌ ദിന കർമ്മ പരിപാടിയുടെ ഭാഗമാണ്‌ പദ്ധതി. ദേശീയ-സംസ്ഥാന പാതയോരങ്ങളിലും, ബസ് സ്റ്റേഷനുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങിയ സ്ഥലങ്ങളിൽ, ഏതുസമയത്തും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ സുരക്ഷിതമായും ആധുനിക സൗകര്യങ്ങളോടെയും ഉപയോഗിക്കാവുന്ന ശുചിമുറികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. കേരളത്തിന്റെ സമഗ്ര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ 12 ഇന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്‌. കൂടിയ ശുചിമുറികളാണ് നിർമ്മിച്ചിട്ടുളളത്. കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനകരമാണ് ഈ പദ്ധതി.

944 ടേക്ക്‌ എ ബ്രേക്ക്‌ പദ്ധതികളാണ്‌ ഇതിനോടകം പൂർത്തിക്കിയത്‌. ഇതിൽ 523 പദ്ധതികൾ ജിയോടാഗ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം 432 പദ്ധതികളുടെ നിർമ്മാണവും പുരോഗമിച്ചുവരുകയാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ടേക്ക്‌ എ ബ്രേക്ക്‌ പദ്ധതിക്ക് ശുചിത്വ മിഷന്റെ ധനസഹായവും ലഭിക്കുന്നു. ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കുറഞ്ഞത് രണ്ട് എണ്ണവും നഗരസഭകളിൽ അഞ്ചും കോർപ്പറേഷനുകളിൽ എട്ടെണ്ണം വീതവുമായി ആകെ 1842 ശുചിമുറി സമുച്ഛയങ്ങൾ ഘട്ടംഘട്ടമായി നിർമ്മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിലേക്കായി 1711 പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയും 1407 പദ്ധതികളുടെ കരാർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
പ്രവർത്തനക്ഷമമല്ലാത്ത ശുചിമുറികൾ നവീകരിച്ച് പ്രവർത്തന സജ്ജമാക്കിയതുൾപ്പെടെ മൂന്നു തരം സമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്‌. ഒരു ദിവസം 150 ആൾക്കാർക്ക് ഉപയോഗിക്കാവുന്ന അടിസ്ഥാന തലം, 150 ൽ കൂടുതൽ ആൾക്കാർക്ക് ഉപയോഗിക്കാവുന്ന സ്റ്റാന്റേർഡ് തലം, ആധുനിക സൗകര്യങ്ങളോടെയുളള പ്രീമിയം തലം എന്നിവയാണ് മൂന്നുതരം ശുചിമുറികൾ. ആധുനിക സൗകര്യങ്ങളോടെയുളളയാണ്‌ (കോഫിഷോപ്പോടുകൂടിയ) 165 പ്രീമിയം ശുചിമുറികളുടെ നിർമ്മാണം. തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരുടെ സഹായത്തോടെ പേ ആൻഡ്‌ യൂസ്‌ മാതൃകയിലാണ്‌ ഇവയുടെ പരിപാലനം നടത്തുന്നത്‌.