25 crore for Kudumbashree internal lending activity

കുടുംബശ്രീ ആന്തരിക വായ്പാ പ്രവര്‍ത്തനത്തിന് 25 കോടി

കുടുംബശ്രീയുടെ ആന്തരിക വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കായി 25കോടി രൂപ കൂടി അനുവദിച്ചു. മുൻപ് 50 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റ് വിഹിതമായ 260 കോടി രൂപയില്‍ നിന്നാണ് തുക അനുവദിച്ചത്. ആന്തരിക വായ്പാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 19,489 എഡിഎസുകള്‍ക്കും (ഏരിയാ ഡെവലപ്മെന്‍റ് സൊസൈറ്റി) 133 ഊര് സമിതികള്‍ക്കും ഒരു ലക്ഷം രൂപ വീതം 196.22 കോടിയാണ് റിവോള്‍വിംഗ് ഫണ്ട് ഇനത്തില്‍ നീക്കിവെച്ചത്. ഇതില്‍ നിന്നാണ് രണ്ടാംഘട്ടമായി ഇപ്പോള്‍ 25 കോടി അനുവദിച്ചിരിക്കുന്നത്.