തൃശൂർ കോർപ്പറേഷൻ അമൃത് പദ്ധതിയിൽ 26 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരവാസികൾക്കായി കുടിവെള്ള മേഖലയിലുൾപ്പെടെ വിവിധ നിർമ്മാണ പ്രവർത്തികളാണ് പൂർത്തീകരിച്ചിരിക്കുന്നത്. മഴവെള്ള കാന നിർമ്മാണം, നെഹ്റു പാർക്ക് നവീകരണ പ്രവർത്തികൾ, മ്യൂസിക്കൽ ഫൗണ്ടേഷൻ, കുടിവെള്ള വിതരണത്തിലെ സോണിംഗ് ആൻഡ് മാപ്പിംഗ് തുടങ്ങിയ പ്രവർത്തനങ്ങളാണ് പൂർത്തിയായത്.
റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ, മേയർ എം കെ വർഗീസ്, അമൃത് മിഷൻ ഡയറക്ടർ ഡോ. രേണുരാജ് ഐഎഎസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.