ജനങ്ങളെ ഭരിക്കുകയല്ല അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സേവിക്കുകയാണ് പ്രാദേശിക സര്‍ക്കാരുകളുടെ ചുമതല
നവകേരള തദ്ദേശകം-2022 കാസർകോട് ജില്ലാതല യോഗത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികളുമായി സംവദിച്ചു. ജനങ്ങളെ ഭരിക്കുകയല്ല അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സേവിക്കുകയാണ് പ്രാദേശിക സര്‍ക്കാരുകളുടെ ചുമതല. ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധിക്കണം.
പാവപ്പെട്ടര്‍ക്ക് വീട്, അഭ്യസ്തവിദ്യരായ യുവതി – യുവാക്കള്‍ക്ക് തൊഴില്‍, സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ കേരളം യാഥാര്‍ത്ഥ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണം. അതിദരിദ്രരെ കണ്ടെത്തിയവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും പരമാവധി സേവനം നല്കി അവരെ പൊതുധാരയുടെ ഭാഗമാക്കണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ചടങ്ങില്‍ അധ്യക്ഷയായി. നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി ശാന്ത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, കിനാനൂര്‍കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി, ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉഷ, പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്ലം, കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജ്യോത്സ്ന മോള്.എസ്, ജോയിന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.എസ്.ജി.ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു സ്വാഗതവും ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മീഷണര്‍ കെ. പ്രദീപന് നന്ദിയും പറഞ്ഞു.