ഒരു വർഷം ഒരു ലക്ഷം പേർക്ക് വീട്
കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. ഒരു വർഷം ഒരു ലക്ഷം പേർക്ക് വീട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഈ വർഷം ഇതുവരെ 82,000 വീടുകൾക്കുള്ള തുകയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.
കേരളത്തിൽ അഞ്ചു ലക്ഷം ഭവന രഹിതരാണുള്ളത്. ഇതിൽ രണ്ടര ലക്ഷം പേർക്ക് സ്വന്തമായി ഭൂമിയില്ല. സുമനസ്സുകളുടെ സഹായം ഉള്‍പ്പെടെ സ്വീകരിച്ച് സ്ഥലം കണ്ടെത്തി സർക്കാർ ഇവർക്കെല്ലാം വീടുവച്ചു നൽകും. സര്‍ക്കാരിന്റെ നൂറു ദിനാഘോഷത്തിന്റെ ഭാഗമായി 20,000 പേർക്കാണ് വീട് നിർമിച്ചു നൽകുന്നത്.