സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിനാണ് നാട് സാക്ഷ്യംവഹിച്ചത്. ആശങ്കളുടെ നിമിഷങ്ങൾ ആശ്വാസത്തിന് വഴിമാറിയപ്പോൾ ബാബു ജീവിതത്തിലേക്ക് സുരക്ഷിതനായി കയറിവന്നു.
മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുവാനുള്ള
രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെന്റ് സെന്ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറൽ അരുൺ തുടങ്ങിയവരുടെ സന്ദർഭോചിതമായ ഇടപെടലിന് ഹൃദയംനിറഞ്ഞ നന്ദി.
രക്ഷാപ്രവർത്തനത്തിന് കെെകോർത്ത വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ & റസ്ക്യൂ, എന്‍ ഡി ആര് എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, തദ്ദേശ സ്ഥാപനങ്ങളിലെ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ,
നാട്ടുകാർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു.