മനസോടിത്തിരി മണ്ണ്
ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിന് ആവശ്യമായ ഭൂമി ദാനമായി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച മനസോടിത്തിരി മണ്ണ് കാമ്പയിനില്‍ പത്തനംതിട്ട ജില്ലയും നിറഞ്ഞ മനസ്സോടെ പങ്കാളികളായി.
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും എബ്രഹാം പുന്നൂസ് (11 സെന്റ്), കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ നിന്നും ജോസഫ് വര്‍ഗീസും അന്നമ്മ വര്‍ഗീസും (മൂന്നു സെന്റ്), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും തോമസ് ബേബിയും സി.വി. റോയിയും (അഞ്ച് സെന്റ്), നാറാണംമൂഴി പഞ്ചായത്തില്‍നിന്നും സി.എം. രാജന്കുട്ടി രണ്ട് വീടുകള്‍ക്ക് മൂന്ന് സെന്റ് വീതവും നല്കാന് ആവശ്യമായ രേഖകള്‍ കൈമാറി. റാന്നി അങ്ങാടി പഞ്ചായത്തിലെ ഡോ. സാംസണ് മാത്യു നാല് സെന്റ് നല്‍കാമെന്ന് സമ്മതം അറിയിച്ചു. ഇവരെ നവകേരള തദ്ദേശകം 2022 പരിപാടിയില്‍ ആദരിച്ചു