Kannur Fights Cancer

ക്യാൻസർ ചികിത്സയെക്കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകുന്നതിനായുള്ള ‘കണ്ണൂര്‍ ഫൈറ്റ്‌സ് ക്യാന്‍സര്‍’ ക്യാമ്പയിൻ ജില്ലാതല ലോഗോ പ്രകാശനം കളക്ടറുടെ ചേംബറില്‍ നിര്‍വ്വഹിച്ചു. ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാപഞ്ചായത്തും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പുമെടുക്കുന്ന മുൻകരുതലുകൾ അഭിനന്ദനാർഹമാണ്.

ത്രിതല പഞ്ചായത്ത് പങ്കാളിത്തത്തോടെ ജില്ലയിൽ ആരംഭിക്കുന്ന ക്യാമ്പയിനിൽ ക്യാൻസർ സ്ക്രീനിങ്, പ്രതിരോധ ജീവിതശെെലി പ്രചരണം, പേഷ്യന്റ് സപ്പോർട്ടിവ് സർവീസസ് എന്നിവയ്ക്കാണ് ഊന്നൽ നൽകുന്നത്.
ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാകലക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അഡ്വ. കെ.കെ രത്‌നകുമാരി, അഡ്വ. ടി. സരള, ജില്ലാമെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായിക്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാപ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാജേഷ് എന്നിവർ പങ്കെടുത്തു.