സംസ്ഥാന ബ‍ഡ്ജറ്റില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതമായി വകയിരുത്തിയ 7158 കോടി രൂപയുടെ ഒന്നാം ഗഡുവായി 1646.28 കോടി രൂപ അനുവദിച്ച് ഉത്തരവായി. പൊതു വിഹിതമായി 1178.20 കോടിയും പ്രത്യേക ഘടക പദ്ധതി വിഹിതമായി 407.05 കോടി രൂപയും ഗിരിവര്‍ഗ്ഗ ഉപദ്ധതി വിഹിതമായി 61.03 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. മെയിന്റനന്‍സ് ഫണ്ട് ഇനത്തില്‍ വകയിരുത്തിയിട്ടുള്ള 2943.82 കോടി രൂപയുടെ ഒന്നാം ഗഡുവായി റോഡ് മെയിന്റനന്‍സ് ഇനത്തില്‍ 686.89 കോടി രൂപയും‍ റോഡിതര മെയിന്റനന്‍സ് ഫണ്ടായി 294.38 കോടി രൂപയും അനുവദിച്ചു. പൊതു ആവശ്യ ഫണ്ടിനത്തില്‍ വകയിരുത്തിയിട്ടുള്ള 1717.23 കോടി രൂപയില്‍ ഒന്നാം ഗഡുവായി 138.29 കോടി രൂപയും അനുവദിച്ചു.തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി 2019-20 വര്‍ഷത്തെ പെന്റിംഗ് ബില്‍ തുക നല്‍കുന്നതിനും കോവിഡ് 19 പ്രതിരോധ പരിരക്ഷാ പ്രോജക്ടുകള്‍ക്ക് വിനിയോഗിക്കുന്നതിനും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായിട്ടുള്ള കാര്‍ഷിക മേഖലയിലടക്കമുള്ള പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിനും മറ്റ് അനിവാര്യ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനും സര്‍ക്കാര്‍ ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Please follow and like us: