സംസ്ഥാന ബ‍ഡ്ജറ്റില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതമായി വകയിരുത്തിയ 7158 കോടി രൂപയുടെ ഒന്നാം ഗഡുവായി 1646.28 കോടി രൂപ അനുവദിച്ച് ഉത്തരവായി. പൊതു വിഹിതമായി 1178.20 കോടിയും പ്രത്യേക ഘടക പദ്ധതി വിഹിതമായി 407.05 കോടി രൂപയും ഗിരിവര്‍ഗ്ഗ ഉപദ്ധതി വിഹിതമായി 61.03 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്.