കുന്നംകുളം നിയോജക മണ്ഡലത്തിലെ പഴഞ്ഞി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട നിർമാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ആയതായി കുന്നംകുളം എം.എൽ.എ.യും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എ.സി.മൊയ്തീൻ അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ (2019 20) ഉൾപ്പെടുത്തിയാണ് ഭരണാനുമതിയായത്. ‘പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ0 ‘ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങളുടെ ബൗദ്ധിക സാഹചര്യം മെച്ചപ്പെടുത്തുവാനായി ഈ സ്‌കൂളിൽ 6 ക്ലാസ് മുറികളാണ് രണ്ട് നിലകളിലായി പണിയുന്നത്. നിലവിൽ 3.38 കോടി രൂപ ചെലവഴിച്ചു രണ്ട് നിലകളിലായി 14 ക്ലാസ് റൂമുകൾ പണി പൂർത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഉടനെ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കുന്നംകുളം മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലക്ക് മാത്രമായി 47.74 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ സർക്കാർ വന്നതിന് ശേഷം നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു.  

 

Please follow and like us: